BEYOND THE GATEWAY

ഗുരുവായൂർ ക്ഷേത്രത്തിനു ചുറ്റും 100 മീറ്റർ ചുറ്റളവിൽ സ്‌ഥലം ഏറ്റെടുക്കൽ; സാമൂഹികാഘാത പഠനം 28ന്

ഗുരുവായൂർ ക്ഷേത്രത്തിനു ചുറ്റും 100 മീറ്റർ ചുറ്റളവിൽ 2.812 ഹെക്ടർ (6.915 ഏക്കർ) സ്‌ഥലം ഏറ്റെടുക്കുന്ന നടപടികളുടെ ഭാഗമായി സാമൂഹിക പ്രത്യാ ഘാത പഠന റിപ്പോർട്ട് തയാറാക്കാൻ സർക്കാർ നിയോഗിച്ച കോട്ടയം കേരള വൊളന്ററി ഹെൽത്ത് സർവീസസ് എന്നഏജൻസി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു. ന്യായമായ നഷ്ടപരിഹാരം ലഭിക്കുന്നതിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള അവകാശ നിയമം അനുസരിച്ചാണ് 28നു 2നു നഗരസഭ ടൗൺഹാളിൽ യോഗം ചേരുന്നത്. സ്ഥലം ഉടമകളുടെയും വ്യാപാരികളുടെയും വാടകക്കാരുടെയും ജനപ്രതിനിധികളുടെയും അഭിപ്രായം കേൾക്കും. ഇതനുസരിച്ച് പഠന റിപ്പോർട്ട് തയാറാക്കി സമർപ്പിക്കും. 

സ്ഥലമെടുപ്പിന്റെ പ്രാരംഭ ചെലവിന് ദേവസ്വം 50 ലക്ഷം രൂപ റവന്യു ലാൻഡ് അക്വിസിഷൻ വിഭാഗത്തിന് കൈമാറി .ഒന്നാം  ഘട്ടമായി നൽകാൻ 10 കോടി രൂപ നീക്കി വച്ചു. 200 കോടി രൂപ ചെലവഴിക്കാൻ ദേവസ്വം കമ്മിഷണറുടെ അനുമതിയും തേടിക്കഴിഞ്ഞു. സാമൂഹികാഘാത പഠന റിപ്പോർട്ട്  ലഭിച്ചാലുടൻ ഏറ്റെടുക്കൽ നടപടികൾ അതിവേഗത്തിൽ ആരംഭിക്കുന്നതായിരിക്കും

➤ ALSO READ

കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം  കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്  ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം മലേഷ്യൻ ടവറിൽ വച്ച് നടന്നു. കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു, ഡി എ...