BEYOND THE GATEWAY

ഗുരുവായൂർ ക്ഷേത്രത്തിനു ചുറ്റും നാമ ജപ ഘോഷയാത്രയോടെ 50-ാമത് ശ്രീവിഷ്ണു സഹസ്ര നാമോത്സവ യജ്ഞം സമാപിച്ചു. 

ഗുരുവായൂർ :  ശ്രീവിഷ്ണു സഹസ്രനാമോത്സവ സുവർണ്ണ ജൂബിലി ആഘോഷം ശനിയാഴ്ച ഉച്ചക്ക് ഗുരുവായൂർ ക്ഷേത്രകുളത്തിനു ചുറ്റും നാമ ജപ ഘോഷയാത്രയോടെ 12 ദിവസം നീണ്ടുനിന്ന  യജ്ഞം സമാപിച്ചു.

യജ്ഞത്തിൻ്റെ സമാപന യോഗത്തിൽ ഗുരുവായൂർ കെ ആർ രാധാകൃഷ്ണയർ സംസാരിച്ചു. അതിനു ശേഷം ശ്രീവിഷ്ണു സഹസ്രനാമം വിഷ്ണു ഭുജംഗപ്രയാത പാരായണം മംഗളം എന്നിവ മേച്ചേരി കേശവൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ മഞ്ചിറ കേശവൻ നമ്പൂതിരി എന്നിവർ പാരായണം ചെയ്തു. വൈകുന്നേരം ശ്രീകൃഷ്ണ ഭവൻ ആഡിറ്റോറിയത്തിൽ വെച്ച് സമാദരണ സദസ്സും തുടർന്ന് പൂതനാമോക്ഷം ഉഷാ ചിത്രലേഖ എന്നീ കഥകളിയും അവതരിപ്പിച്ചു പ്രഗത്ഭ കലാകാരന്മാരായ ശ്രീ കലാമണ്ഡലം ചമ്പക്കര വിജയകുമാർ കോട്ടക്കൽ സി എം -ഉണ്ണികൃഷ്ണൻ കലാമണ്ഡലം ആദിത്യൻ കോട്ടക്കൽ വേങ്ങേരി നാരായണൻ കോട്ടക്കൽ സന്തോഷ് ചെറുമിറ്റം ശ്രീദേവൻ നമ്പൂതിരി ബിജു ആറ്റുപ്പുറംചേന്നാസ്സ് ജയൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു 

 സമാദരണ സദസ്സിൽ ഈ വർഷത്തെ യജ്ഞത്തിൽ പങ്കെടുത്ത കീഴ്ശാന്തി കാരണവന്മാരെ ആദരിച്ചു കീഴ്ശാന്തി തലമുതിർന്ന അമ്മമാരെ ഇല്ലത്തുപ്പോയി ആദരിക്കുമെന്ന് സംഘാടക സമിതി പ്രവർത്തകരായ ശ്രീമേച്ചേരി കേശവൻ നമ്പൂതിരി മഞ്ചിറ കേശവൻ നമ്പൂതിരി തേലമ്പറ്റ വാസുദേവൻ നമ്പൂതിരി എന്നിവർ പറഞ്ഞു

➤ ALSO READ

കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം  കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്  ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം മലേഷ്യൻ ടവറിൽ വച്ച് നടന്നു. കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു, ഡി എ...