BEYOND THE GATEWAY

മമ്മിയൂർ കൃഷ്ണൻകുട്ടി നായർ പുരസ്കാരം വയലിൻ വിദ്വാൻ ഗുരുവായൂർ ജി കെ രാജാമണിക്ക് സമ്മാനിച്ചു.

ഗുരുവായൂർ: മമ്മിയൂർ ദേവസ്വത്തിൻ്റെ ഈ വർഷത്തെ ചുമർ ചിത്രാചാര്യൻ മമ്മിയൂർ കൃഷ്ണൻകുട്ടി നായരുടെ സ്മരണാർത്ഥം നൽകി വരുന്ന പുരസ്കാരം പ്രശസ്ത വയലിൻ വിദ്വാൻ ഗുരുവായൂർ ജി കെ രാജമണിക്ക് മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് എം ആർ മുരളി സമ്മാനിച്ചു.

ഒക്ടോബർ 3 വ്യാഴാഴ്ച രാവിലെ 9.30ന് മമ്മിയൂർ ക്ഷേത്രം നവരാത്രി മണ്ഡപത്തിലെ അദ്ധ്യാത്മിക ഹാളിൽ നടക്കുന്ന നൃത്ത സംഗീതോത്സവത്തിൻ്റെ ഉദ്ഘാടന സമ്മേളനത്തിൽ വെച്ചാണ് പുരസ്കാരം നൽകിയത്. 15001 രൂപയും ശില്‌പവും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം

മമ്മിയൂർ ദേവസ്വം ചെയർമാൻ ജി കെ ഹരിഹര കൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മലബാർ ദേവസ്വം കമ്മീണർ ടി സി ബിജു മുഖ്യാതിത്ഥിയായി മണ്ണൂർ രാജകുമാരനുണ്ണി മുഖ്യപ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ രേണുക ശങ്കർ, എക്സിക്യൂട്ടീവ് ഓഫീസർ ഷാജി എൻ , മമ്മിയൂർ ദേവസ്വം ട്രസ്റ്റി ബോർഡ് മെമ്പർ കെ കെ ഗോവിന്ദ് ദാസ്, അവാർഡ് നിർണയ കമ്മിറ്റി അംഗം വി പി ഉണ്ണികൃഷ്ണൻ, പി എസ് ബൈജു തുടങ്ങിയവർ സംസാരിച്ചു.

തുടർന്ന് പുരസ്കാര ജേതാവ് ഗുരുവായൂർ ജി കെ രാജാമണിയുടെ വയലിൻ കച്ചേരിയും ഉണ്ടായി. കുഴൽമന്ദം രാമകൃഷ്ണൻ മൃദംഗം വായിച്ചു. വൈകിട്ട് രമണി ബാലചന്ദ്രൻ്റെ വീണ കച്ചേരിയും നടന്നു.

ഗുരുവായൂർ ജി.കെ. രാജമണി : ഗുരുവായൂർ സ്വദേശിയായ ജി എസ് കൃഷ്‌ണയ്യരുടേയും മീനാക്ഷിയുടെയും ആറ് മക്കളിൽ അഞ്ചാമനായി ജനനം. പത്താം വയസ്സിൽ ചിറ്റൂർ ഗോപാലകൃഷ്‌ണനിൽ നിന്നും വയലിൻ പഠനം ആരംഭിച്ചു. രാജാമണിയുടെ സഹോദരനായ പ്രശസ്ത മൃദംഗ വിദ്വാൻ ഗുരുവായൂർ ദൊരൈയോടൊപ്പം മദ്രാസിലെത്തുകയും തുടർന്ന് വെസ്റ്റേൺ വയലിൻ അഭ്യസിക്കുകയും ചലച്ചിത്ര സംഗീത രംഗത്ത് പ്രവർത്തിക്കുകയും ചെയ്‌തു. കർണ്ണാട്ടിക് സംഗീതവും ചല ച്ചിത്രഗാനങ്ങളും ഉൾപ്പെടുത്തി നിരവധി വയലിൻ കച്ചേരികൾ നടത്തി പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയിട്ടുണ്ട്. പ്രശസ്‌തരായ നിരവധി സംഗീത സംവിധായകർക്കുവേണ്ടി വയലിൻ വായിച്ചിട്ടുണ്ട്. വർഷങ്ങൾക്കു മുൻപ് ഗുരുവായൂർ ചെമ്പൈ സംഗീതോത്സ വേദിയിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു രാജാമണി.

നവതിയിലേക്കടുക്കുന്ന രാജാമണി ഇപ്പോൾ പാലക്കാട് ജില്ലയിലെ വൈദ്യനാഥപുരത്താണ് താമസം. പരേതരായ ജയ ഭാര്യയും ഉമ മകളുമാണ്.

➤ ALSO READ

അർഹരായവർക്ക് വിഷു സദ്യയും വിഷു കൈനീട്ടവും നൽകി ചേംബർ ഓഫ് കോമേഴ്സ്

ഗുരുവായൂർ ചേംബർ ഓഫ് കോമേഴ്സിന്റെ ആഭിമുഖ്യത്തിൽ വിശക്കുന്ന വയാറിനൊരു പൊതി ചോറ് എന്ന ജീവകാരുണ്യപദ്ധതിയുടെ ഭാഗമായി വിഷുദിനത്തിൽ വിഷു സദ്യയും വിഷുകൈനീട്ടവും ഏകദേശം മുന്നൂറിലേറെ ആളുകൾക്ക് നൽകി. ഗുരുവായൂർ നഗരസഭ ചെയർമാൻ എം...