BEYOND THE GATEWAY

ഒമ്പതാമത് “സർഗം നാടകോത്സവം” ഒക്ടോബർ 6ന് ഗുരുവായൂരിൽ തിരിതെളിയും

ഗുരുവായൂർ: ഒമ്പതാമത് സർഗം നാടകോത്സവത്തിന് ഒക്ടോബർ 6 ഞായറാഴ്ച തുടക്കമാകും. ഗുരുവായൂർ നഗരസഭ ടൗൺഹാളിൽ നടക്കുന്ന എട്ട് ദിവസത്തെ ഈ പ്രൊഫഷണൽ നാടകമേളയിൽ കേരളത്തിലെ പ്രശസ്ത സമിതികളുടെ ഏറ്റവും പുതിയ എട്ട് നാടകങ്ങളാണ് അരങ്ങിലെത്തുന്നത്.

ഒക്ടോബർ 6ന് പത്തനാപുരം ഗാന്ധിഭവൻ തിയേറ്റർ ഇന്ത്യയുടെ ‘യാത്ര’, 7ന് കടയ്ക്കാവൂർ എസ് എസ് നടനസഭയുടെ ‘റിപ്പോർട്ട് നമ്പർ 79’, 8ന് കോഴിക്കോട് സങ്കീർത്തനയുടെ ‘വെളിച്ചം’, 9ന് തിരുവനന്തപുരം സാഹിതിയുടെ ‘മുച്ചീട്ടുകളിക്കാരൻ്റെ മകൾ’, 10ന് അമ്പലപ്പുഴ അക്ഷരജ്വാലയുടെ ‘അനന്തരം’, 11ന് പാലാ കമ്മ്യൂണിക്കേഷൻസിൻ്റെ ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’, 12ന് തിരുവനന്തപുരം സംസ്കൃതിയുടെ ‘നാളത്തെ കേരള’, 13ന് ചങ്ങനാശ്ശേരി അണിയറയുടെ ഡ്രാക്കുള’ എന്നീ നാടകങ്ങൾ അവതരിപ്പിക്കും.
ദിവസവും രാത്രി 7 മണിക്ക് നാടകങ്ങൾ തുടങ്ങും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക ഫോൺ: 9142026216

➤ ALSO READ

കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം  കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്  ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം മലേഷ്യൻ ടവറിൽ വച്ച് നടന്നു. കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു, ഡി എ...