BEYOND THE GATEWAY

സംഘ കാര്യകർത്താവ് ഒ പി ഗോപാലനെ ഭാരതീയ വിചാര കേന്ദ്രം ഗുരുവായൂർ സ്ഥാനീയ സമിതി അനുസ്മരിച്ചു.

ഗുരുവായൂർ: അന്തരിച്ച മുതിർന്ന സംഘ കാര്യകർത്താവ് ഒ പി ഗോപാലനെ ഭാരതീയ വിചാര കേന്ദ്രം ഗുരുവായൂർ സ്ഥാനീയ സമിതി അനുസ്മരിച്ചു. പവിത്രൻ ഇ കെ

അധ്യക്ഷത വഹിച്ചു. നാടക സംവിധായകൻ എം കെ ദേവരാജൻ അനുസ്മരണ പ്രഭാഷണം നടത്തി. മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ അഡ്വ സി നിവേദിത സുബ്രഹ്മണ്യൻ, പ്രൊഫ നീലകണ്ഠൻ ഭട്ടതിരിപ്പാട്, മോഹനൻ മുല്ലശ്ശേരി, എം കെ ഷൺമുഖൻ , പി എസ് രാജൻ എന്നിവർ സംസാരിച്ചു.

സൗമ്യമുഖം ഉറച്ച നിലപാട്  അടുത്തിടെ അന്തരിച്ച ഗുരുവായൂർ നെന്മിനി ഓടാട്ട് വീട്ടില്‍ ഒ പി ഗോപലേട്ടനെക്കുറിച്ച് പറയാന്‍ വാക്കുകള്‍ ഏറെയാണ്. വളരെ കുറച്ചുമാത്രം സംസാരിക്കുകയും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. റെവന്യൂ വകുപ്പിൽ ഉദ്യാഗസ്ഥനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ചെറുപ്രായത്തില്‍ത്തന്നെ ശാഖയില്‍ പോയിത്തുടങ്ങി. അവിടെനിന്നു തുടങ്ങിയ സംഘബന്ധം മരിക്കുന്നതുവരെയും തുടര്‍ന്നു. എം കെ സജീവ് കുമാർ സ്വാഗതവും ജിഷ്ണു എ  നന്ദിയും പറഞ്ഞു.

➤ ALSO READ

കോട്ടപ്പടി സെന്റ്. ലാസ്സേഴ്സ് ദേവാലയത്തിൽ ഉയിർപ്പ് തിരുന്നാൾ ആചരിച്ചു.

ഗുരുവായൂർ: കോട്ടപ്പടി സെന്റ്. ലാസ്സേഴ്സ് ദേവാലയത്തിൽ രാത്രി 11:30ന് ഉയർപ്പിന്റെ തിരുക്കർമ്മങ്ങൾ ആരംഭിച്ചു. വികാരി റവ ഫാ ഷാജി കൊച്ചുപുരയ്ക്കൽ മുഖ്യ കാർമികത്വം വഹിച്ചു. അസിസ്റ്റന്റ് വികാരി റവ.ഫാ. തോമസ് ഊക്കൻ, റവ...