BEYOND THE GATEWAY

നവരാത്രി ആഘോഷത്തിനായി ബ്രാഹ്മണ സമൂഹമഠത്തിൽ ബൊമ്മ കൊലു നിരന്നു.

ഗുരുവായൂർ : ഗുരുവായൂർ ബ്രാഹ്മണ സമൂഹത്തിൽ മഠങ്ങളിൽ ഈ വർഷത്തെ നവരാത്രി ആഘോഷത്തിൻ്റെ ഭാഗമായി നവരാത്രി ബൊമ്മ കൊലു നിരന്നു.

കിഴക്കെ ബ്രാഹ്മണ സമൂഹത്തിലും തെക്കെ ബ്രാഹ്മണ സമൂഹ മംത്തിലും ബുധനാഴ്ച വൈകുന്നേരം ബൊമ്മകൾ നിരത്തി ഇതിന് ഗുരുവായൂർ ബ്രാഹ്മണ സമൂഹം വനിതാ വിഭാഗം പ്രസിഡൻ്റ് ശ്രീമതി ലളിതാ ഗോപാലകൃഷ്ണൻ്റെ നേതൃത്വത്തിൽ വനിതാ മെമ്പർമാരായ പ്രേമ കാക്കശ്ശേരി ബേബി വീരരാഘവൻ ലത കൃഷ്ണൻ, രാജം മാമി എന്നിവർ നേതൃത്വം നൽകി. വ്യാഴാഴ്ച മുതൽ 12 ന് നവമി വരെയുള്ള ദിവസങ്ങളിൽ എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും നിവേദ്യവും വൈകുന്നേരങ്ങളിൽ താംബൂല വിതരണവും , ലളിതാ സഹസ്രനാമം, ഭക്തിഗാനാലപവും ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി ശിവരാമകൃഷ്ണൻ അറിയിച്ചു.

➤ ALSO READ

ഗുരുവായൂർ ക്ഷേത്രം ഭണ്ഡാരം തീപിടുത്തം: സുരക്ഷാ വീഴ്ച അന്വേഷിക്കും – ദേവസ്വം.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം ശ്രീകോവിൽ മേൽക്കൂരയിൽ വെൽഡിങ്ങ് പ്രവൃത്തിക്കിടെ തീപ്പൊരി വീണ് ഭണ്ഡാരത്തിലെ നോട്ടുകൾ കത്തിയ സംഭവത്തിൽ സുരക്ഷാ വീഴ്ച അന്വേഷിക്കും. അതിനായായി പോലീസിന് കത്ത് നൽകാൻ തീരുമാനിച്ചതായി ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.  കത്തിനശിച്ച...