BEYOND THE GATEWAY

ഗുരുവായൂർ അയ്യപ്പ ഭജന സംഘത്തിന്റെ ആഭിമുഖ്യത്തിൽ ലക്ഷദീപം ഏകാദശി വിളക്കിന് സംഘാടക സമിതി യോഗം ചേർന്നു

ഗുരുവായൂർ: ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് നവംബർ 25ന് ഗുരുവായൂർ അയ്യപ്പ ഭജന സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ലക്ഷം ദീപം ഏകാദശി വിളക്ക് നടത്തുവാനുള്ള സംഘാടക സമിതിക്ക് രൂപം നൽകി.

ഗുരുവായൂർ ക്ഷേത്രവും പരിസരവും പ്രകാശ പൂരിതമായി ആകർഷകമാക്കി ലക്ഷം ദീപം തെളിയിച്ച് ഏകാദശി വിളക്കുകളിൽ ഏറെ വേറിട്ട ശ്രദ്ധേയമായ കാഴ്ച്ചയാണ് ലക്ഷദീപ ഏകാദശി വിളക്ക്. നാല് നടകളിലും . തീർത്ഥകുള പരിസരങ്ങളിലും, ചിരാതുകളിലും. നിലവിളക്കുകളിലുമായി പ്രകാശ ശോഭ ചൊരിഞ്ഞ് സമൃദ്ധമായി തെളിയിയ്ക്കുവാനും അനുഷ്ഠാന – അനുബന്ധ വിളക്ക് തയ്യാറെടുപ്പിന് വേണ്ട പ്രവർത്തന നിരതയ്ക്ക് തുടക്കം കുറിക്കുവാനും യോഗം തീരുമാനിച്ചു.

അയ്യപ്പ ഭജന സംഘത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ തന്നെ ഏറ്റവും മികച്ച ദേശ വിളക്കുകളിലൊന്നായ തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ നടത്തപ്പെട്ടുന്ന മഹാ അയ്യപ്പൻ വിളക്കിന് ഭക്ത്യാധരപൂർവം ക്ഷേത്ര അയ്യപ്പൻ ശ്രീകോവിലിന് മുന്നിൽ വിളക്ക് കുറിയ്ക്കൽച ടങ്ങ് തുലാമാസംഒന്നാം തിയ്യതിയായ ഒക്ടോബർ 17 ന് കാലത്ത് 8 മണിക്ക് നടത്തപ്പെടുവാനും യോഗത്തിൽ തീരുമാനിച്ചു. 2024ഡിസംബർ 15 ന് തിരുവെങ്കിടാചലപതി ക്ഷേത്ര സന്നിധിയിലാണ് ഗംഭീര ദേശവിളക്ക് നടത്തപ്പെടുന്നത്.

ഭജന സംഘം ഓഫിസിൽ ചേർന്ന സംഘാടക സമിതി യോഗത്തിൽ ഓർഗനൈസർ എം.പി.ശങ്കരനാരായണൻ അധ്യക്ഷത വഹിച്ചു. സംഘം സെക്രട്ടറി പാനൂർ കെ.ദിവാകരൻ വിഷയാവതരണ വിവരണം നടത്തി. ഭാരവാഹികളായ പ്രഭാകരൻ മണ്ണൂർ, ബാലൻ വാറണാട്ട്, രാജു കലാനിലയം, മോഹന ചിത്ര എന്നിവർ പ്രസംഗിച്ചു.

➤ ALSO READ

കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം  കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്  ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം മലേഷ്യൻ ടവറിൽ വച്ച് നടന്നു. കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു, ഡി എ...