BEYOND THE GATEWAY

നവീകരിച്ച ചാവക്കാട് ഗവ. ഹയര്‍ സെക്കണ്ടറി സ്ക്കൂൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

ഗുരുവായൂർ : നവീകരിച്ച ചാവക്കാട് ഗവ. സ്കൂൾ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. എൻ കെ അക്ബർ എം എൽ എ ശിലഫലകം അനാഛാദനം ചെയ്തു.

ഒരു കോടി ചെലവിലാണ് കെട്ടിടം നിർമിച്ചിട്ടുളത്. നഗരസഭ ചെയർമാൻ എം കൃഷ്ണ‌ദാസ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്‌സൺ അനീഷ്‌മ ഷനോജ്, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ എ എം ഷെഫീർ, ഷൈലജ സുധൻ, എ എസ് മനോജ്, ബിന്ദു അജിത്ത്കുമാർ, എ സായിനാഥൻ, കൗൺസിലർമാരായ ജ്യോതി രവീന്ദ്രനാഥ്, കെ പി ഉദയൻ, ഡി ഇ ഒ പി വി റെഫീക്ക്, പി ടി എ പ്രസിഡന്റ് ടി എസ് ഷനിൽ, ഇ പി സുരേഷ്, ജി കെ പ്രകാശ്, ടി എൻ മുരളി, ലിജിത്ത് തരകൻ, ആർ ജയകുമാർ, പി സീന, സി പി ലിജ, പി ഡബ്യു ഡി അസി എൻജിനീയർ ബീന എന്നിവർ സംസാരിച്ചു.

➤ ALSO READ

ഗുരുവായൂർ ക്ഷേത്രം ഭണ്ഡാരം തീപിടുത്തം: സുരക്ഷാ വീഴ്ച അന്വേഷിക്കും – ദേവസ്വം.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം ശ്രീകോവിൽ മേൽക്കൂരയിൽ വെൽഡിങ്ങ് പ്രവൃത്തിക്കിടെ തീപ്പൊരി വീണ് ഭണ്ഡാരത്തിലെ നോട്ടുകൾ കത്തിയ സംഭവത്തിൽ സുരക്ഷാ വീഴ്ച അന്വേഷിക്കും. അതിനായായി പോലീസിന് കത്ത് നൽകാൻ തീരുമാനിച്ചതായി ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.  കത്തിനശിച്ച...