BEYOND THE GATEWAY

പൈതൃകം ഗ്രന്ഥശാല പുസ്തക പരിചയം ഒക്ടോബർ 9 ന് ബുധനാഴ്ച വൈകീട്ട് 4ന്

ഗുരുവായൂർ പൈതൃകം ഗുരുവായൂരിൻ്റെ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന പുസ്തക പരിചയം പരിപാടി പൈതൃകം മന്ദിരത്തിൽ ഒക്ടോബർ 9 ന് ബുധനാഴ്ച വൈകീട്ട് 4ന് നടക്കും.

ചടങ്ങിൽ തിരൂർ ഗാന്ധിയൻ പ്രകൃതി ഗ്രാമം ഡയറക്ടറും നാച്ചുറോപ്പതിസ്റ്റും ഗ്രന്ഥകാരനുമായ ഡോ പി എ രാധാകൃഷ്ണൻ പങ്കെടുക്കുന്നു ഓർത്തോപ്പതി ഉത്പ്പത്തിയും വികാസവും, നമുക്കൊരു വ്യായാമ രീതി, രോഗം തരാത്ത ഭക്ഷണം എന്നീ പുസ്തകങ്ങളുടെ ഗ്രന്ഥകർത്താവാണ് ഡോ പി എ രാധാകൃഷ്ണൻ ഇടർന്ന് പൈതൃകം ഗ്രന്ഥശാലയിലേക്ക് സ്വാമി കൃഷ്ണാനന്ദ സരസ്വതി ഗണേശപുരാണം പുസ്തകം സമർപ്പിക്കുന്ന ചടങ്ങും ഉണ്ടായിരിക്കുന്നതാണ്.

ചടങ്ങിലേക്ക് പുസ്തകത്തെ സ്നേഹിക്കുന്ന ഏവരെയും ക്ഷണിക്കുന്നതായി പൈതൃകം ഗ്രന്ഥശാല കൺവീനർ കെ സുഗതൻ ( 9846345553 ) അറിയിച്ചു.

➤ ALSO READ

ഗുരുവായൂർ ക്ഷേത്രം ഭണ്ഡാരം തീപിടുത്തം: സുരക്ഷാ വീഴ്ച അന്വേഷിക്കും – ദേവസ്വം.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം ശ്രീകോവിൽ മേൽക്കൂരയിൽ വെൽഡിങ്ങ് പ്രവൃത്തിക്കിടെ തീപ്പൊരി വീണ് ഭണ്ഡാരത്തിലെ നോട്ടുകൾ കത്തിയ സംഭവത്തിൽ സുരക്ഷാ വീഴ്ച അന്വേഷിക്കും. അതിനായായി പോലീസിന് കത്ത് നൽകാൻ തീരുമാനിച്ചതായി ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.  കത്തിനശിച്ച...