BEYOND THE GATEWAY

ഗുരുവായൂർ തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ മഹാലക്ഷ്മി യജ്ഞത്തിന് ആത്മീയ നിറവോടെ സമാപനം

ഗുരുവായൂർ: ശിവാലയം ടെമ്പിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ഒക്ടോബർ 18 ന് തുടക്കം കുറിച്ച് 10 ദിനത്തിൽ നീണ്ട് നിന്നിരുന്ന ഗുരുവായൂരിൽ അത്യഅപൂർവമായി ഒരുക്കപ്പെട്ടെ സപ്താഹജ്ഞാന ചണ്ഡികാഹോമത്തിന് ശേഷം അതിശ്രേഷ്ഠവും വിശിഷ്ടവുമായ മഹാലക്ഷ്മി യജ്ഞത്തിന് ഭക്ത്യാധര നിറവോടെ സമാപനമായി.

ദേവീ സ്ത്രോങ്ങളാലും, വേദ വചനങ്ങളാലും ശ്രേഷ്ഠ ആചാര അനുഷ്ഠാന വേളകളാലും നിറഞ്ഞ് നിന്ന യജ്ഞത്തിന് കൊല്ലൂർ മൂകാംബിക ക്ഷേത മുഖ്യപൂജാരി സുരേഷ് അഡിഗയുടെ മുഖ്യകാർമ്മികത്വത്തിൽ അഞ്ചോളം അഡിഗസഹ പൂജാരി കർമ്മികളും പങ്കാളികളായി. വിദ്യാർത്ഥികൾക്കായി സരസ്വതി പൂജ, നവഗ്രഹ ഹോമം, രുദ്ര ഹോമം. കനകധാര സ്തോത്ര അർച്ചന, ഗണപതി ഹോമം, നാണയപ്പറ, സർവ ഐശ്വര്യ പൂജ തുടങ്ങിയ ആത്മീയ ചൈതന്യവേളകൾക്ക് ശേഷം ചേർന്ന സമാപന സമർപ്പണ സമ്മേളനത്തിൽ മൂകാംബിക ക്ഷേത്ര പൂജാരിയും, യജ്ഞ കാർമ്മിക ആചാര്യനുമായ സുരേഷ് അഡിഗ സൽസംഗ പ്രഭാഷണവും. ശിവാലയം മുഖ്യമഠാധിപതി മിനു കൃഷ്ണാജി ഗുരുശ്രേഷ്ഠ സ്നേഹവന്ദനവും മൂകാംബിക ദേവിദാസി ശ്രീചൈതന്യമാത അനുഗ്രഹ പ്രഭാഷണവും നിർവഹിച്ചു.

അനിത സി നായർ, ബാലൻ വാറണാട്ട്, പി രാഘവൻ നായർ, ഒ വി കണ്ണൻ, എൻ ആർ പുരുഷോത്തമൻ, വി പ്രസന്നകുമാർ, മനോജ് കെ ചന്ദ്രൻ, ടി കെ രാമകൃഷ്ണൻ, എന്നിവർ യജ്ഞ വിശേഷങ്ങൾ പങ്ക് വെച്ചു. താലപ്പൊലി വരവേൽപ്പ്, കൈകൊട്ടി കളി, കാവടിയാട്ടം. സംഗീതാർച്ചന, നൃത്തനൃത്യങ്ങൾ എന്നിവയുമുണ്ടായി. യജ്ഞ പ്രസാദവും, ദേവ ഫോട്ടോ വിതരണവും. അന്നദാനവുമുണ്ടായി. ശശിവാറണാട്ട്, പ്രഭാകരൻ മണ്ണൂർ. വിജയകുമാർ അകമ്പടി , ഹരി കൂടത്തിങ്കൽ, സുരേഷ്,  ജി വാസൻ, സി കെ നിർമ്മല, ശങ്കർ സായി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

➤ ALSO READ

നെന്മിനി അയ്യപ്പൻ കാവിലെ അയ്യപ്പൻവിളക്കിന് ഗുരുവായൂർ ദേവസ്വം ചെയർമാൻ ഭദ്രദീപം  തെളിച്ചു..

ഗുരുവായൂർ: നെന്മിനി അയ്യപ്പൻ കാവിലെ അയ്യപ്പൻ വിളക്ക് വിപുല പരിപാടികളോടെ ശനിയാഴ്ച( 07-12-2024) ആഘോഷിച്ചു. ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി കെ വിജയന്‍ ഭദ്രദീപം തെളിച്ചു അയ്യപ്പൻവിളക്കിന്  തുടക്കം കുറിച്ചു.  ആഘോഷ പരിപാടികൾക്ക്...