ഗുരുവായൂർ: തിരുവെങ്കിടം എൻ എസ് എസ് കരയോഗം കുടുംബ സംഗമവും സ്കോളർഷിപ്പ് വിതരണം ചികിത്സ സഹായ വിതരണം, കലാകാരികളെയും പുരസ്കാര ജേതാക്കളെ ആദരിക്കൽ 50-ാം വിവാഹ വാർഷികം തികഞ്ഞ ദമ്പതികളെ ആദരിക്കൽ, സ്കോളർഷിപ് വിതരണം കൊടയിൽ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് വിപുലമായി ആഘോഷിച്ചു.
കരയോഗം പ്രസിഡണ്ട് വി ബാലകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ താലൂക്ക് യൂണിയൻ പ്രസിഡണ്ട് കെ ഗോപാലൻ മാസ്റ്റർ യോഗം ഉൽഘാടനം ചെയ്തു. അമ്പതാം വിവാഹ വാർഷികം തികഞ്ഞ ദമ്പതികളെ ഉപഹാരവും പൊന്നാടയും നൽകി ആദരിച്ചു. കൂടാതെ 75ാം വിവാഹ വാർഷികവും ശതാബ്ദിയും ആഘോഷിക്കുന്ന കുരുവട്ടി വാസുദേവൻ നായരെയും രാധമ്മയെയും അവരുടെ ഗൃഹത്തിൽ പോയി ആദരിച്ചു.
ഇന്റർനാഷണൽ വോളിബോൾ ടൂർണ്ണമെന്റിൽ വിന്നർ ആയ ജയശ്രീ വാസുദേവൻ, വെങ്കിച്ചൻ സ്മാരക പഠന കേന്ദ്രം പുരസ്കാരം ലഭിച്ച തെച്ചിയിൽ ഷൺമുഖനേയും കലാ മത്സര വിജയികൾക്കും ഉപഹാരം നൽകി ആദരിച്ചു. എൽ കെ ജി മുതൽ ഉന്നത വിദ്യാഭ്യാസം വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വിതരണം താലൂക്ക് യൂണിയൻ സെക്രട്ടറി വി അശോക് കുമാർ, ചികിത്സ ധന സഹായ വിതരണം താലൂക്ക് വനിത സമാജം പ്രസിഡണ്ട് ബിന്ദു നാരായണനും, ഉത്സവപരിപാടികളിൽ പങ്കെടുത്ത കലാകാരികൾക്കുള്ള ഉപഹാര വിതരണം വാർഡ് കൗൺസലർ ദേവിക ദിലീപ് വിതരണം ചെയ്തു. കരയോഗം സെക്രട്ടറി ശ്രീനാരായണൻ എം, ഗോപി മനയത്ത്, രേഖ പറയത്ത്, അരവിന്ദാക്ഷ മേനോൻ സുകു കണ്ണത്ത്, വിനോദ് കൊടമന, ബാലാമണി മേനോൻ ബാല ചന്ദ്രിക എ, രൻജിത്ത് ആർ മുതലായവർ പ്രസംഗിച്ചു. തുടർന്ന് വിവിധകലാ. പരിപാടികൾ അവതരിപ്പിക്കുകയുണ്ടായി.