BEYOND THE GATEWAY

ഇന്ത്യയുടെ രാഷ്ട്ര വനിതാരത്നം ഇന്ദിരാ പ്രിയദർശിനിക്ക്‌ ചരമവാർഷിക ദിനത്തിൽ സ്മരണാജ്ഞലി

ഗുരുവായൂർ: കാലം കണ്ട ,ലോകം കണ്ടധീരവനിതകളിൽപ്രഥമഗണീയശ്രേഷ്ഠ മഹിമയും, ഇന്ത്യയുടെ എക്കാലത്തെയും പ്രയങ്കരിയായ സാരഥികളിൽ പ്രമുഖ യുമായ ഇന്ദിരാഗാന്ധിയുടെ 40ാം ചരമവാർഷിക ദിനത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മരണാജ്ഞലി അർപ്പിച്ച് അനുസ്മരിച്ചു. ഗുരുവായൂർ കിഴക്കെ നടമജ്ഞുളാൽഗാന്ധി പ്രതിമ പരിസരത്ത് ചേർന്ന രക്തസാക്ഷിത്വ ദിനാചരണ അനുസ്മരണ സദസ്സ് .എ.ഐ.സി.സി ജനറൽ സെക്രട്ടറി .വി.കെ. അറിവഴകൻഉൽഘാടനം ചെയ്തു. ബാങ്ക് ദേശവൽക്കരണം, ബംഗ്ലളാദേശ് വിഷയം തുടങ്ങി ഒട്ടനവധി രംഗങ്ങളിൽ കർത്തവ്യ പാടവത്തിലൂടെലോക നെറുകയിൽ വിസ്മയം ജനിപ്പിച്ച ജനകീയ ഉരുക്ക് വനിതയായിരുന്നു. ഇന്ദിരാ ഗാന്ധിയെന്നും, ഇന്ത്യയുടെമനസ്സിൽ എക്കാലും നിറ തേജസ്സായിഉയർന്ന് നിൽക്കുമെന്നും ഉൽഘാടന പ്രസംഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.

മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ഒ.കെ.ആർ മണികണ്ഠൻ അദ്ധ്യക്ഷനായി. നേരത്തെ ഇന്ദിരാ ഗാന്ധിയുടെ ഛായ ചിത്രത്തിന് മുമ്പിൽ പുഷ്പാർച്ചന അർപ്പിച്ച് ദേശരക്ഷാ പ്രതിജ്ഞയെടുത്ത് സ്മരണാജ്ഞലി അർപ്പിച്ച് തുടക്കം കുറിച്ച അനുസ്മരണ സദസ്സിൽ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത് മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. പുതിയതായി സ്ഥാനമേറ്റ ഗുരുവായൂർ മണ്ഡലത്തിലെ ബ്ലോക്ക് ഭാരവാഹികളെ എ.ഐ.സി.സി. ജനറൽ സെക്രട്ടറി അറിവഴകൻ ഉപഹാരംസമർപ്പിച്ച് സ്ഥീകരണവും നൽകി. നേതാക്കളായ ആർ.രവികുമാർ , കെ.പി.ഉദയൻ , ബാലൻ വാറണാട്ട്,സി.എസ്.സൂരജ് , പി.ഐ. ലാസർ .കെ.പി.എ.റഷീദ്, ശശി വാറണാട്ട്, ഷൈലജാ ദേവൻ ,സ്റ്റീഫൻ ജോസ് , ശിവൻ പാലിയത്ത്, ടി.വി.കൃഷ്ണദാസ്, എം.കെ. ബാലകൃഷ്ണൻ , സി.ജെ. റെയ്മണ്ട്, പ്രദീഷ് ഓടാട്ട്, ടി.കെ.ഗോപാലകൃഷ്ണൻ , വി.എസ്. നവനീത്,രേണുകാ ശങ്കർ , പ്രിയാ രാജേന്ദ്രൻ എന്നിവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തി. കെ.കെ.രഞ്ജിത് , ശശി വല്ലാശ്ശേരി, ഗോപി മനയത്ത്, വി.കെ.ജയരാജ്, വി.എം വഹാബ്, ഒ.പി. ജോൺസൺ, മുരളി വിലാസ് , പി.എൻ. പെരുമാൾ ,ബഷീർ കുന്നിക്കൽ , പ്രേം ജി മേനോൻ . എം. ശങ്കരനുണ്ണി, പി.കെ. സുബ്രമണ്യൻ, ജയരാജ് വടകര എന്നിവർ നേതൃത്വം നൽകി.

➤ ALSO READ

ചാവക്കാട് ഉപജില്ലാ  കലോത്സവ നഗറിൽ ഗ്രീൻ പ്രോട്ടോക്കോൾ ചെക്പോസ്റ്റ് പ്രവർത്തനം ആരംഭിച്ചു

ഗുരുവായൂർ: ചാവക്കാട് ഉപജില്ലാ കലോത്സവം നടക്കുന്ന ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂൾ കോമ്പൗണ്ടിൽപ്ലാസ്റ്റിക് വേസ്റ്റ് ഒഴിവാക്കുക എന്ന ലക്ഷ്യം മുൻനിർത്തി പ്ലാസ്റ്റിക് ബോട്ടിൽസ് അടക്കമുള്ള സിംഗിൾ യൂസ് ഐറ്റംസ് കൊണ്ടുവരുന്നവരുന്നത് ഒഴിവാക്കുന്നതിനായി സ്ഥാപിച്ച ഗ്രീൻ...