BEYOND THE GATEWAY

ചാവക്കാട് ഉപജില്ല സ്ക്കൂൾ കലോൽസവം 2024: ലോഗോ പ്രകാശനവും മീഡിയാ റും ഉദ്ഘാടനവും നടന്നു.

ഗുരുവായൂർ: ചാവക്കാട് ഉപജില്ല സ്ക്കൂൾ കലോൽസവ ലോഗോ പ്രകാശനവും മീഡിയാ റും ഉദ്ഘാടനവും നവംബർ 8 ന് വെള്ളിയാഴ്ച ശ്രീകൃഷ്ണ ഹയർ സെക്കൻ്ററി സ്കൂളിൽ  നടന്നു. ചാവക്കാട് എ ഇ ഒ ജയശ്രീ പി എം അധ്യക്ഷത വഹിച്ച ചടങ്ങിൻ്റെ സ്വാഗതം ശ്രീകൃഷ്ണ ഹയർ സെക്കൻ്ററി പ്രിൻസിപ്പാളും സംഘാടക സമിതി ജനറൽ കൺവീനറുമായ ലത ടീച്ചർ നിർവ്വഹിച്ചു.

തൊഴിയൂർ സെൻ്റ് ജോർജ്ജ് ഹയർ സെക്കൻ്ററി സ്ക്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയായ അഹമ്മദ്  അമൻ ഹംസ തയ്യാറാക്കിയ ലോഗോ മികച്ചതായി തിരഞ്ഞെടുക്കപ്പെടുകയും, പ്രകാശനം ഗുരുവായൂർ നഗരസഭ വൈസ് ചെയർപേഴ്സൺ അനിഷ്മ ഷനോജ് നിർവ്വഹിക്കുകയും ചെയ്തു. 

മീഡിയ റൂമിൻ്റെ ഉദ്ഘാടനം ഗുരുവായൂർ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ സായിനാഥൻ മാസ്റ്റർ നിർവ്വഹിച്ചു. വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ എം ഷെഫീർ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശൈലജ സുധൻ, പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ബിന്ദു അജിത്ത് കുമാർ, കൗൺസിലർമാരായ അജിത ദിനേശൻ, ശോഭ ഹരിനാരായണൻ, കെ പി ഉദയൻ, ചാവക്കാട് ബി പി സി ഷൈജു മാസ്റ്റർ, അധ്യാപക കൂട്ടായ്മ ട്രഷറർ  ഡിക്സൺ മാസ്റ്റർ, പബ്ലിസിറ്റി വൈസ് ചെയർമാൻ കെ.സി. സുനിൽ, ശ്രീകൃഷ്ണ സ്ക്കൂൾ അധ്യാപകനും കെ എസ് ടി എ ബ്ജില്ലാ പ്രസിഡൻ്റുമായ കെ കെ മനോജ് മാസ്റ്റർ, ജോയിൻ്റ് സെക്രട്ടറിമാരായ മരിയ മഞ്ജു, ഡോ രേണുക ജ്യോതി എന്നിവർ ആശംസയും പബ്ലിസിറ്റി കൺവീനർ ഷാജി നിഴൽ നന്ദിയും  പറഞ്ഞു.

➤ ALSO READ

കേളപ്പജി പുരസ്‌കാരം പി വി ചന്ദ്രന് സമ്മാനിച്ചു

ഗുരുവായൂര്‍:  ഗുരുവായൂര്‍ ക്ഷേത്ര പ്രവേശന സത്യാഗ്രഹ സമിതിയുടെ കേളപ്പജി പുരസ്‌കാരം മാതൃഭൂമി ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ പി വി ചന്ദ്രന് സമ്മാനിച്ചു. ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍പിള്ളയാണ് പുരസ്‌കാരം നല്‍കിയത്. കേരളം കണ്ട മികച്ച...