BEYOND THE GATEWAY

ഗുരുവായൂർ എകാദശി നാളിലെ ഉദയാസ്തമന പൂജ വേണ്ടെന്ന് വെച്ച ദേവസ്വം തീരുമാനത്തെ ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ എകാദശി നാളിൽ നടത്തി വന്നിരുന്ന ഉദയാസ്തമന പൂജ വേണ്ടെന്ന് വെച്ച ദേവസ്വം തീരുമാനത്തെ ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി.

ഗുരുവായൂർ ക്ഷേത്രത്തിലെ തന്ത്രി കുടുംബത്തിലെ പുഴക്കര ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാട് മുതൽ കുടുംബത്തിലെ മറ്റു ഒമ്പത് പേർ ചേർന്ന്  നൽകിയ ഹർജിയാണ് ഹൈക്കോടതി ഫയലിൽ സ്വീകരിച്ചത്. ഗുരുവായൂർ ദേവസ്വത്തിനോട് ഇതു സംബന്ധിച്ച വിശദമായ  സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

എകാദശി നാളിൽ നടത്തുന്നതിനായി ശ്രീ ശങ്കരാചാര്യർ ചിട്ടപ്പെടുത്തിയ പൂജാക്രമമാണ് ഗുരുവായൂരിലെ ഉദയാസ്തമന പൂജ . ഉദയാസ്തമന പൂജയുള്ള ദിവസങ്ങളിൽ പൂജയ്ക്കു വേണ്ടി ക്ഷേത്ര നട പലപ്പോഴായി അടയ്ക്കേണ്ടി വരുകയും ഭചെയ്യുന്നതിനാൽ ഭക്ത ജനങ്ങൾക്ക് ദർശനത്തിത് താമസം അനുഭവപ്പെടാറുണ്ട്. അതുകൊണ്ട് .ഏകാദശി നാളിലെ ഉദയാസ്തമന പൂജ  ഈ വർഷം മുതൽ നടത്തേണ്ടതില്ല എന്ന് ഭരണസമിതി തീരുമാനിച്ചതെന്നാണ് അറിയുന്നത്. ഇതു ചോദ്യം ചെയ്ത ഹർജിയാണ് ഹൈക്കോടതിയിൽ ഫയൽ ചെയ്തത്. ഡിസംബർ 11 നാണ് വിശ്വപ്രസിസമായ ഗുരുവായൂർ ഏകാദശി.

➤ ALSO READ

ഗുരുവായൂർ നെന്മിനി ബലരാമ ക്ഷേത്രത്തില്‍ മെഗാ തിരുവാതിര വർണ്ണാഭമായി

ഗുരുവായൂർ : ദേവസ്വം നെന്മിനി ബലരാമ ക്ഷേത്രത്തില്‍ ബലരാമ ജയന്തി അക്ഷയതൃതീയ മഹോത്സവത്തിന്റെ ഭാഗമായി നടന്ന മെഗാ തിരുവാതിര വർണ്ണാഭമായി. മെഗാ തിരുവാതിര നഗരസഭ ചെയര്‍മാന്‍ എം.കൃഷ്ണദാസ്, ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ....