BEYOND THE GATEWAY

ഗുരുവായൂർ ദേവസ്വത്തിൽ ഫോട്ടോഗ്രാഫർ കം കംപ്യൂട്ടർ ഓപ്പറേറ്റർമാരുടെ 11 ഒഴിവ്

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിൽ ഒഴിവുള്ള ഫോട്ടോഗ്രാഫർ കം കമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച നവംബർ 13 ന് രാവിലെ 10 മണിക്ക് ദേവസ്വം ഓഫീസിൽ വെച്ച് നടത്തും. 

ഹിന്ദുമതത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. ഒഴിവുകളുടെ എണ്ണം 11. യോഗ്യത എസ്.എസ്.എൽ.സി.പരീക്ഷ ജയിച്ചവരും ഫോട്ടോഗ്രാഫിയിൽ 5 വർഷത്തെ പ്രവൃത്തി പരിചയവും കമ്പ്യുട്ടർ പരിജ്ഞാനവും ഹൈറസല്യൂഷൻ ഡിജിറ്റൽ ക്യാമറ സ്വന്തമായി ഉള്ളവരുമായിരിക്കണം. പ്രായപരിധി, 2024 ജനുവരി ഒന്നിന് 50 വയസ്സിൽ കൂടരുത്. പ്രതിദിന വേതനം ആയിരം രൂപ. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ജാതി, വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള ഒറിജിനൽ രേഖകളും തിരിച്ചറിയൽ രേഖകളും ഒപ്പം വെള്ളക്കടലാസിൽ തയ്യാറാക്കിയ ബയോഡാറ്റയും രേഖകളുടെ പകർപ്പും സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാക്കണം.

➤ ALSO READ

ശക്തമായ മഴ; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കാസറഗോഡ്, തൃശൂർ, മലപ്പുറം, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള...