BEYOND THE GATEWAY

തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ തത്ത്വമസി ആദ്ധ്യാത്മിക സൽസംഗമവും. പൊങ്കാല സമാരംഭ സദസ്സും

ഗുരുവായൂർ: കേരളത്തിലെ തിരുപ്പതി എന്നറിയപ്പെടുന്ന തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ മണ്ഡലകാല ആരംഭ ദിനത്തിൽ തത്ത്വമസി ആദ്ധ്യാത്മിക സംൽ സംഗമവും. പൊങ്കാല സമാരംഭ സദസ്സും സംഘടിപ്പിച്ചു.

ക്ഷേത്രത്തിൽ മണ്ഡലകാല സമാപന ദിനമായ ഡിസംബർ 26ന് ദേശം ഒന്നായി ഒത്ത് ചേരുന്ന മഹാ ദേശ പൊങ്കാല, നവoബർ 16 ന് തുടക്കം കുറിച്ച്  മുഴുവൻ മണ്ഡലകാല 41 ദിനങ്ങൾ നീണ്ട് നിൽക്കുന്ന ആചാര അനുഷ്ഠാന നിറവിൽ നടത്തപ്പെടുന്ന പകൽ പാന, മണ്ഡലകാല പ്രത്യേക പൂജ, ഡിസംബർ 15 ന് ദേശവിളക്ക് ( മഹാ അയ്യപ്പൻ വിളക്ക്), മണ്ഡലകാല സമാപന ദിനത്തിൽ ചെറു താലപ്പൊലി തുടങ്ങിയ വിശേഷങ്ങളുടെ വിളംബര കേളി കൊട്ടറിയിച്ച് കൊണ്ട് ചേർന്ന തത്ത്വമസി ആദ്ധ്യാത്മിക സദസ്സ് ജൂനിയർ ജഡ്ജ് ആതിര നായർ ഉൽഘാടനം ചെയ്തു. പൊങ്കാല കൂപ്പൺ വിതരണോൽഘാടവും തദവസരത്തിൽ ആതിരാ നായർ നിർവഹിച്ചു. 

ക്ഷേത്ര സമിതി പ്രസിഡണ്ട് ശശി വാറണാട്ട് അദ്ധ്യക്ഷനായി. ബാലൻ വാറണാട്ട് മുഖ്യ പ്രഭാഷണം നടത്തി , ക്ഷേത്ര സമിതി സെക്രട്ടറി പ്രഭാകരൻ മണ്ണൂർ ആഘോഷ വിവരണം നൽകി. മാതൃസമിതി സാരഥികളായ പ്രേമ വിശ്വനാഥൻ, ബിന്ദു നാരായണൻ എന്നിവർ പൊങ്കാല കൂപ്പൺ ഏറ്റ് വാങ്ങി, സേതു തിരുവെങ്കിടം, വിനോദ് കുമാർ അകമ്പടി, ശിവൻ കണിച്ചാടത്ത്, രാജു കൂടത്തിങ്കൽ, ടി അനന്ത കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. അന്നദാനവുമുണ്ടായിരുന്നു , പരിപാടിയ്ക്ക് പി രാഘവൻ നായർ വി ഹരിദാസ്, എം സുരേന്ദ്രൻ, മായാ ചീരക്കുഴി, വിജയം ശങ്കരനാരായണൻ, ഷീല കിടുവത്ത്, മഞ്ജു രവീന്ദ്രൻ, കെ സതി, ചന്ദ്രമതി കൈപ്പട, സി ബാലാമണി മേനോൻ എന്നിവർ നേതൃത്വം നൽകി.

പകൽപാന (വെള്ളരിപൂജ) ചിട്ടയോടെ, കൃത്യതയോടെ ആചാര – അനുഷ്ഠനാ പൂജാവിധികളാൽ, താളവാദ്യപെരുമയോടെ നടത്തി പോരുന്ന മദ്ധ്യ കേരളത്തിലെ തന്നെ അപൂർവം ക്ഷേത്രങ്ങളിൽ ഒന്നായ തിരുവെങ്കിടം ക്ഷേത്രത്തിൽ വൃശ്ചികം ഒന്ന് ശനിയാഴ്ച്ച പാനയ്ക്ക് ആരംഭം കുറിയ്ക്കുകയും ചെയ്തു. ഇനി 41 ദിനങ്ങളിലായി മണ്ഡല കാല അവസാന ദിനം വരെ പാന ക്ഷേത്രത്തിൽ അതി ഗംഭീരമായി നടത്തപ്പെടുന്നതുമാണ്

➤ ALSO READ

അർഹരായവർക്ക് വിഷു സദ്യയും വിഷു കൈനീട്ടവും നൽകി ചേംബർ ഓഫ് കോമേഴ്സ്

ഗുരുവായൂർ ചേംബർ ഓഫ് കോമേഴ്സിന്റെ ആഭിമുഖ്യത്തിൽ വിശക്കുന്ന വയാറിനൊരു പൊതി ചോറ് എന്ന ജീവകാരുണ്യപദ്ധതിയുടെ ഭാഗമായി വിഷുദിനത്തിൽ വിഷു സദ്യയും വിഷുകൈനീട്ടവും ഏകദേശം മുന്നൂറിലേറെ ആളുകൾക്ക് നൽകി. ഗുരുവായൂർ നഗരസഭ ചെയർമാൻ എം...