BEYOND THE GATEWAY

ഗുരുവായൂർ ക്ഷേത്രത്തിൽ അയ്യപ്പൻമാർക്ക് വിരിവെക്കാൻ പുതിയ പുൽപ്പായകൾ

ഗുരുവായൂർ: ഗുരുവായൂരിലെത്തുന്ന ശബരിമല തീർത്ഥാടകർക്ക് വിരിവെക്കാൻ പുതിയ പുൽപ്പായകൾ സമർപ്പിച്ചു. ശബരിമല തീർത്ഥാടകർക്കായി ക്ഷേത്രം വടക്കേ നടയിൽ വിരിവെക്കാനായി ഗുരുവായൂർ ദേവസ്വം പ്രത്യേക സ്ഥലം ഒരുക്കിയിട്ടുണ്ട്. 

അയ്യപ്പൻമാർക്കായി പ്രത്യേകദർശന സൗകര്യവും ദേവസ്വം ഏർപ്പാടാക്കി. അയ്യപ്പൻമാർക്ക് വിരിവെക്കാനുള്ള പുൽപ്പായയുടെ സമർപ്പണം ഇന്നലെ നടന്നു. അഖില ഭാരതശ്രീ ഗുരുവായൂരപ്പ സമിതിയാണ് അയ്യപ്പഭക്തർക്കായി പുൽപ്പായ സമർപ്പിച്ചത്. ദേവസ്വം  ചെയർമാൻ ഡോ വി കെ വിജയൻ   ഏറ്റുവാങ്ങി. സമിതി ഭാരവാഹികളായ സജീവൻ നമ്പിയത്ത്, കേശവപ്രസാദ് എന്നിവർ ചടങ്ങിൽ സന്നിഹിതരായി

➤ ALSO READ

ഗുരുവായൂർ നെന്മിനി ബലരാമ ക്ഷേത്രത്തില്‍ മെഗാ തിരുവാതിര വർണ്ണാഭമായി

ഗുരുവായൂർ : ദേവസ്വം നെന്മിനി ബലരാമ ക്ഷേത്രത്തില്‍ ബലരാമ ജയന്തി അക്ഷയതൃതീയ മഹോത്സവത്തിന്റെ ഭാഗമായി നടന്ന മെഗാ തിരുവാതിര വർണ്ണാഭമായി. മെഗാ തിരുവാതിര നഗരസഭ ചെയര്‍മാന്‍ എം.കൃഷ്ണദാസ്, ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ....