ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന അയ്യപ്പഭക്തർക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാൻ പുതിയ കുടിവെള്ള സംഭരണി.
അയ്യപ്പ ഭക്തർ വിരിവെക്കുന്ന തീർത്ഥക്കുളത്തിനടുത്ത നടപ്പന്തലിന് സമീപമാണ് കുടിവെളള സംഭരണി. ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ തന്ത്രി ബ്രഹ്മശ്രീ പി സി ദിനേശൻ നമ്പൂതിരിപ്പാട്, മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി മനോജ്, കെ പി വിശ്വനാഥൻ, വി ജി രവീന്ദ്രൻ, മനോജ് ബി നായർ, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ ,ക്ഷേത്രം ഡി എ പ്രമോദ് കളരിക്കൽ, ദേവസ്വം ജീവനക്കാർ, ഭക്തർ എന്നിവർ സന്നിഹിതരായി. മോൻടെക് ഇൻ്റർനാഷ്ണൽ ചെന്നൈ, മാനേജിങ് ഡയറക്ടർ സി മോഹൻദാസാണ് പദ്ധതി സമർപ്പിച്ചത്