BEYOND THE GATEWAY

കലോൽസവ വേദികളിലെ തർക്കങ്ങൾ; ശക്തമായ നിയമ നടപടികൾ ക്കൊരുങ്ങി പോലീസ്.

ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവത്തിൽ എത്തിച്ചേരുന്ന വിദ്യാർത്ഥികൾ കൃത്യമായ അച്ചടക്കം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തേണ്ടത് അതത് സ്കൂളുകളിലെ അധ്യാപകരും രക്ഷിതാക്കളും പി ടി എ കമ്മിറ്റിയുമാണെന്ന് പോലീസ് അറിയിച്ചു.

കലോൽസവ വേദികളിൽ വിദ്യാർത്ഥികൾ തമ്മിൽ ഏതെങ്കിലും തരത്തിലുള്ള വാക്ക് തർക്കങ്ങളിലോ സംഘർഷങ്ങളിലോ ഏർപ്പെട്ടാൽ പരിപൂർണ്ണ ഉത്തരവാദിത്വം അതത് സ്കൂളുകളിലെ അധ്യാപകരും രക്ഷിതാക്കളും പി ടി എ കമ്മിറ്റിക്കുമായിരിക്കുമെന്നും ഇത്തരം സംഘർഷങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും ഗുരുവായൂർ ടെമ്പിൾ പോലിസ് സ്റ്റേഷൻ ഇൻസ്പെക്ടർ അറിയിച്ചു.

നാലു ദിവസം നീണ്ടുനിൽക്കുന്ന കലോൽസവത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനം 19 ന് ചൊവ്വാഴ്ച നടക്കും. നവംബർ 22നാണ് സമാപനം.

➤ ALSO READ

ഗുരുവായൂർ നെന്മിനി ബലരാമ ക്ഷേത്രത്തില്‍ മെഗാ തിരുവാതിര വർണ്ണാഭമായി

ഗുരുവായൂർ : ദേവസ്വം നെന്മിനി ബലരാമ ക്ഷേത്രത്തില്‍ ബലരാമ ജയന്തി അക്ഷയതൃതീയ മഹോത്സവത്തിന്റെ ഭാഗമായി നടന്ന മെഗാ തിരുവാതിര വർണ്ണാഭമായി. മെഗാ തിരുവാതിര നഗരസഭ ചെയര്‍മാന്‍ എം.കൃഷ്ണദാസ്, ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ....