BEYOND THE GATEWAY

തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ പകൽ പാനക്ക് ഭക്തി സാന്ദ്രമായ സമരാംഭമായി

ഗുരുവായൂർ: പകൽപാനഎന്ന അതിവിശിഷ്ട അനുഷ്ഠാന കല മണ്ഡലകാലനാൽപ്പത്തിയൊന്ന് ദിനങ്ങളിൽ മദ്ധ്യകേരളത്തിൽ തന്നെ അതിശ്രേഷ്ഠമായി ആചാരഅനുഷ്ഠാനനിറവിൽ നടത്തപ്പെടുന്ന ക്ഷേത്രങ്ങളിൽ പ്രഥമസ്ഥാ നത്തുള്ള കേരളത്തിലെ തിരുപ്പതി എന്നറിയപ്പെടുന്ന തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ഭക്തി സാന്ദ്രതയോടെ പകൽ പാന (വെള്ളരി പൂജ) ക്ക് തുടക്കമായി. ക്ഷേത്രത്തിനകത്ത് പ്രത്യേകം പാട്ടു പന്തലിൽപത്മമിട്ട ആകർഷമായ കളം ഒരുക്കി കുരുത്തോലയിലും, വാഴപോളകളിലും, പട്ടിലും തീർത്ത ഭഗവതി ആവാസ ചൈതന്യപീഠപന്തലിൽ ചിട്ടയൊത്ത മന്ത്രതന്ത്ര അനുഷ്ഠാന പൂജകൾ താളനിബിഡമായവാദ്യനിരയുടെഅകമ്പടിയോടെ ഘട്ടങ്ങളായി പന്തലിന്റെ നാല് ദിക്കുകളിലും അനുബന്ധ പൂജ, ആരതിഉഴിയൽ, കുറ്റി ച്ചാട്ടം, നിവേദ്യ സമർപ്പണം. പാനപ്പാട്ട് എന്നിവയുമായിരാത്രി അത്താഴപൂജക്ക് ശേഷം രണ്ട് മണിക്കൂർ ആത്മീയ വേളയുമായി നാൽപ്പത്തിയൊന്ന്മുഴുവൻ ദിനങ്ങളിലും ഭക്തർ ശീട്ടാക്കുന്നതിലൂടെ ആത്മീയാശം പകർന്ന് പകൽപ്പാന വിശിഷ്ടമായി.  വിപുലമായി ഇനി എന്നുമുണ്ടാകും.

പാന പൂജക്ക് മുഖ്യ സാരഥ്യം നൽക്കുന്നത് അറിയപ്പെടുന്ന വാദ്യ കലാകാരനും, പാനപൂജപ്രവീണുമായ ശ്യാമളൻ ഗുരുവായുരാണ്. ചെണ്ട, ഇലത്താളം, ചേങ്ങലം, ശംഖ്. പാട്ട്, ചാട്ടം, പൂജാസഹായിവിഭാഗങ്ങളിലായിപാന, വാദ്യപ്രതിഭകളായ ഉണ്ണികൃഷ്ണൻ എടവന , ഗുരുവായൂർ ജയപ്രകാശ്, ടി.കേശവദാസ് , ഇ. ദേവീദാസൻ, ഷൺമുഖൻ തെച്ചിയിൽ ,ടി. ശിവൻ, കെ. അപ്പുകുട്ടൻ നായർ , ഹരികുട്ടത്ത് , എം. അദൈത് തുടങ്ങി പത്തോളം പേർ പാനയിൽ സ്ഥിരപങ്കാളികളായി നേതൃത്വം നൽക്കി പോരുന്നുണ്ട്. പാനയോടെനുബന്ധിച്ച് ശീട്ടാക്കുന്ന ഭക്തരുടെ വകയായി കേളി, തായമ്പക. അന്നദാനം എന്നിവയും പ്രത്യേകമായിവിവിധ ദിനങ്ങളിൽ നടത്തപ്പെടാറുണ്ട്. ഇഷ്ട വഴിപാടായി ഉദിഷ്ട കാര്യസിദ്ധിക്കായി ഭക്തർക്ക് വേണ്ട ദിനങ്ങളിലായി ശീട്ടാക്കാവുന്നതുമാണ്.

ബന്ധപ്പെടേണ്ട നമ്പറുകൾ — 0487 2555394,  8547477407

➤ ALSO READ

ഗുരുവായൂർ നെന്മിനി ബലരാമ ക്ഷേത്രത്തില്‍ മെഗാ തിരുവാതിര വർണ്ണാഭമായി

ഗുരുവായൂർ : ദേവസ്വം നെന്മിനി ബലരാമ ക്ഷേത്രത്തില്‍ ബലരാമ ജയന്തി അക്ഷയതൃതീയ മഹോത്സവത്തിന്റെ ഭാഗമായി നടന്ന മെഗാ തിരുവാതിര വർണ്ണാഭമായി. മെഗാ തിരുവാതിര നഗരസഭ ചെയര്‍മാന്‍ എം.കൃഷ്ണദാസ്, ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ....