BEYOND THE GATEWAY

ഗുരുവായൂർ ഏകാദശി; സ്റ്റേറ്റ് ബാങ്ക് കുടുംബ വിളക്ക് ഞായറാഴ്ച

ഗുരുവായൂർ: ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് സ്റ്റേറ്റ് ബാങ്ക് കുടുംബാംഗങ്ങളുടെ വിളക്കാഘോഷം നവംബർ 24ന് നടക്കും. സമ്പൂർണ നെയ്‌വിളക്കായാണ് ആഘോഷങ്ങൾ. ക്ഷേത്രത്തിൽ രാവിലെ ഏഴിന് കാഴ്‌ചശീവേലി. കിഴക്കൂട്ട് അനിയൻ മാരാരുടെ പഞ്ചാരിമേളം അകമ്പടിയായും. ഉച്ചക്കും വൈകീട്ടും പല്ലാവൂർ ശ്രീധരമാരാരും സംഘവും ചേർന്ന പഞ്ചവാദ്യമാണ് അകമ്പടി. കൊമ്പൻ ഇന്ദ്രസെൻ തിടമ്പേറ്റും.

വൈകീട്ട് ദേവദത്ത് എസ് മാരാർ അവതരിപ്പിക്കുന്ന തായമ്പകയും, ഗുരുവായൂർ മുരളിയും സംഘവും അവതരിപ്പിക്കുന്ന നാഗസ്വരവും ഉണ്ട്. രാവിലെ എട്ട് മുതൽ മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ ബാങ്ക് ജീവനക്കാരുടെയും പെൻഷൻകാരുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികൾ ഉണ്ട്. വൈകീട്ട് ദീപാരാധനക്ക് ശേഷം സ്റ്റേറ്റ് ബാങ്ക് കുടുംബാംഗങ്ങൾ അവതരിപ്പിക്കുന്ന ഭക്തിഗാനമേള. കെ. രവീന്ദ്രൻ, കെ. പ്രദീപ്, കെ.വി. പ്രജിത്ത്, എൻ. രാധാകൃഷ്ണൻ, എം.എ പ്രകാശൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

➤ ALSO READ

ഗുരുവായൂർ ക്ഷേത്രം ഭണ്ഡാരം തീപിടുത്തം: സുരക്ഷാ വീഴ്ച അന്വേഷിക്കും – ദേവസ്വം.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം ശ്രീകോവിൽ മേൽക്കൂരയിൽ വെൽഡിങ്ങ് പ്രവൃത്തിക്കിടെ തീപ്പൊരി വീണ് ഭണ്ഡാരത്തിലെ നോട്ടുകൾ കത്തിയ സംഭവത്തിൽ സുരക്ഷാ വീഴ്ച അന്വേഷിക്കും. അതിനായായി പോലീസിന് കത്ത് നൽകാൻ തീരുമാനിച്ചതായി ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.  കത്തിനശിച്ച...