BEYOND THE GATEWAY

ചാവക്കാട് ഉപജില്ലാ കലോത്സവം 2024; കിരീടം മമ്മിയൂർ എൽ എഫ് സ്കൂളിന് 

ഗുരുവായൂർ : ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ നാലു ദിവസം നീണ്ടുനിന്ന ചാവക്കാട് ഉപജില്ലാ കലോത്സവത്തിന് ആവേശകരമായ സമാപനം. വിവിധ കലാരൂപങ്ങളിലെ മത്സരങ്ങൾ കുട്ടികളുടെ കലാപ്രതിഭയെ തിളക്കമുറ്റുന്ന ആഘോഷമാക്കി. മമ്മിയൂർ എൽ.എഫ് സ്കൂൾ 545 പോയിൻറുകൾ നേടി ഓവർ ഓൾ ട്രോഫി ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാംസ്ഥാനം, ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂൾ (453 പോയിന്റ് ) മൂന്നാം സ്ഥാനം തിരുവലയന്നൂർ ഹൈസ്കൂൾ( 424പോയിന്റ്)

ആറായിരത്തിൽപരം വിദ്യാർത്ഥികളായിരുന്നു കലാമത്സരങ്ങളിൽ മാറ്റുരച്ചത്. സമാപന സമ്മേളനം എൻ കെ അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് അധ്യക്ഷനായി. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ മുഖ്യാതിഥിയായി. ഗുരുവായൂർ നഗരസഭ വൈസ് ചെയർപേഴ്സൺ അനീഷ്മ ഷനോജ്, ജനറൽ കൺവീനർ ടി.എം ലത, എ. ഇ.ഒ പി.എം. ജയശ്രീ, നഗരസഭ കൗൺസിലർമാർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

➤ ALSO READ

ഗുരുവായൂർ നെന്മിനി ബലരാമ ക്ഷേത്രത്തില്‍ മെഗാ തിരുവാതിര വർണ്ണാഭമായി

ഗുരുവായൂർ : ദേവസ്വം നെന്മിനി ബലരാമ ക്ഷേത്രത്തില്‍ ബലരാമ ജയന്തി അക്ഷയതൃതീയ മഹോത്സവത്തിന്റെ ഭാഗമായി നടന്ന മെഗാ തിരുവാതിര വർണ്ണാഭമായി. മെഗാ തിരുവാതിര നഗരസഭ ചെയര്‍മാന്‍ എം.കൃഷ്ണദാസ്, ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ....