BEYOND THE GATEWAY

സുവർണ്ണ ജൂബിലി നിറവിൽ ഗുരുവായൂർ ചെമ്പൈ സംഗീതോത്സവം നവം 26ന് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്യും

ഗുരുവായൂർ : വിശ്വ പ്രസിദ്ധമായ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് നടത്തുന്ന ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോൽസവം 2024 നവംബർ 26 ചൊവ്വാഴ്ച തിരശീല ഉയരും. 

വൈകുന്നേരം 6 മണിക്ക് മേൽപുത്തൂർ ആഡിറ്റോറിയത്തിലെ ചെമ്പൈ സംഗീത മണ്ഡപത്തിൽ നടക്കുന്ന ചടങ്ങിൽ സംസ്ഥാന ഉന്നത വിദ്യാഭ്യാസം, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആർ.ബിന്ദു ഉദ്ഘാടനം നിർവ്വഹിക്കും. ദേവസ്വം ചെയർമാൻ ഡോ വി കെ. വിജയൻ അധ്യക്ഷനാകും.

ചടങ്ങിൽ വെച്ച് ഈ വർഷത്തെ ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം വയലിൻ വിദൂഷി  സംഗീത കലാനിധി കുമാരി എ കന്യാകുമാരിക്ക്  സമർപ്പിക്കും. സംസ്ഥാന സർക്കാരിൻ്റെ മികച്ച പിന്നണി ഗായകനുള്ള അവാർഡ് ലഭിച്ച ചെമ്പൈ സംഗീതോത്സവ സബ് കമ്മറ്റി അംഗം കൂടിയായ പി എസ് വിദ്യാധരൻ മാസ്റ്ററെ ചടങ്ങിൽ മന്ത്രി ആദരിക്കും. എൻ കെ അക്ബർ എം എൽ എ  വിശിഷ്ടാതിഥിയായും ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് മുഖ്യാതിഥിയായും പങ്കെടുക്കും. വാർഡ് കൗൺസിലർ ശോഭ ഹരി നാരായണൻ ആശംസ നേരും.

ചടങ്ങിൽ ചെമ്പൈ സംഗീതോത്സവ സമ്പ് കമ്മിറ്റി കൺവീനറും ദേവസ്വം ഭരണസമിതി അംഗവുമായ കെ പി വിശ്വനാഥൻ സ്വാഗതം പറയും.  ശ്രീഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാര  നിർണയ സമിതി അംഗവും ദേവസ്വം ഭരണ സമിതി അംഗവുമായ സി മനോജ് പുരസ്കാര സ്വീകർത്താവിനെയും ദേവസ്വം ഭരണസമിതി അംഗം വി ജി രവീന്ദ്രൻ  ദേവസ്വം ആദരവ് ഏറ്റുവാങ്ങുന്ന പി എസ് വിദ്യാധരൻ മാസ്റ്ററെയും സദസിന് പരിചയപ്പെടുത്തും.  ചടങ്ങിന് ആശംസകൾ നേർന്നുകൊണ് ദേവസ്വം ഭരണസമിതി അംഗങ്ങളായ കെ സി മാനവേദൻ രാജ, ബ്രഹ്മശ്രീ പി സി ദിനേശൻ നമ്പൂതിരിപ്പാട്, മനോജ് ബി നായർ,  ചെമ്പൈ സബ്ബ് കമ്മിറ്റി അംഗങ്ങളായ പ്രൊഫ വൈക്കം വേണുഗോപാൽ, തിരുവിഴ ശിവാനന്ദൻ, എൻ ഹരി, ചെമ്പൈ സുരേഷ്, ഡോ ഗുരുവായൂർ കെ മണികണ്ഠൻ, ആനയടി പ്രസാദ് എന്നിവർ സന്നിഹിതരാകും. അഡ്മിനിസ്ടേറ്റർ കെ പി വിനയൻ ചടങ്ങിന് കൃതജ്ഞത രേഖപ്പെടുത്തും

ഇടർന്ന് ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാര സ്വീകർത്താവായ കുമാരി എ കന്യാകുമാരിയുടെ  സംഗീതകച്ചേരി  അരങ്ങേറും. 

➤ ALSO READ

ഗുരുവായൂർ ദേവസ്വത്തിൻ്റെ ആഭിമുഖ്യത്തിൽ മേൽപ്പുത്തൂർ പ്രതിമ സ്ഥാപന ദിനം ആചരിച്ചു.

മലപ്പുറം:  ചന്ദനക്കാവിൽ ഗുരുവായൂർ ദേവസ്വം വക മേൽപ്പുത്തൂർ ഇല്ലത്ത് മേൽപ്പുത്തൂർ നാരായണ ഭട്ടതിരിപ്പാടിന്റെ  പ്രതിമ സ്ഥാപനത്തിൻ്റെ നാൽപ്പത്തിമൂന്നാം വാർഷികം ആഘോഷിച്ചു. ദേവസ്വം ആഭിമുഖ്യത്തിലായിരുന്ന് ചടങ്ങ്. രാവിലെ പുഷ്പാർച്ചന നടന്നു. തുടർന്ന് സമ്പൂർണ്ണ നാരായണീയ...