ഗുരുവായൂർ: ചരിത്ര താളുകളിൽ തന്നെഇദംപ്രഥമമായി നടത്തിപോരുന്ന ഗുരുവായൂർഏകാദശി ദശമിദിനത്തിൽ (ഗുരുവായൂർ കേശവൻ ചരമ വാർഷിക ദിനം ) ഗജവീരൻ ഗുരുവായൂർ കേശവൻ അനുസ്മരണം എത്രയും വേഗം നിർദേശങ്ങളും , നിബന്ധനകളും ഉൾപ്പെടെ എല്ലാതടസ്സങ്ങളും നീക്കി കിട്ടുന്നതിന് സത്വര നടപടികൾ സ്ഥീകരിച്ച് ഗജരാജൻ അനുസ്മരണം പതിവു് പോലെ മികവും, പൊലിമയും നിലനിർത്തി നടത്തുന്നതിന് ഗുരുവായൂർദേവസ്വം അനുമതി നേടി ഉറപ്പ് വരുത്തണമെന്ന് ഗുരുവായൂർ സംസ്കാര സാഹിതി കലാകാര കൂട്ടായ്മയോഗം ആവശ്യപ്പെട്ടു.

ഗുരുവായൂരപ്പന്റെ ഐതിഹ്യങ്ങളോടൊപ്പം തന്നെ നിറഞ്ഞ് നിൽക്കുന്ന ഭക്തരുടെയും, ആന പ്രേമികളുടെയും, ആസ്വാദകരുടെയും , ഗുരുവായൂർകാരുടെയും മനസ്സിൽ ഇടം പിടിച്ച ആ ഗജരാജൻ ഗുരുവായൂർ കേശവന് സ്മരണകൾ പങ്ക് വെച്ച് നടത്തപ്പെടുന്ന അനുസ്മരണത്തിന് ആചാര-അനുഷ്ഠാന ചടങ്ങുകളെപോലെ വേണ്ട പ്രാധാന്യവും, ആവശ്യകതയും നൽകിമുൻവർഷങ്ങളെപോലെഗജവീരന്മാരുടെനീണ്ടനിരയുള്ളഅകമ്പടിയോടെ ഘോഷയാത്ര നടത്തുന്നതിനും , തുടർന്ന് ശ്രീവത്സ പരിസരത്തുള്ള ഗജരാജ കേശവ പ്രതിമയിൽപ്രൗഢിയോടെ സ്മരണാജ്ഞലി അർപ്പിക്കുന്നതിനും എല്ലാ തടസ്സങ്ങളും മാറ്റികിട്ടുന്നതിനും വേണ്ട നടപടികൾ കൈകൊണ്ട് സുഗമമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഗുരുവായൂരിന്റെയും , ഇന്നലകളുടെയും സ്മരണയിൽ എക്കാലവും ജ്വലിയ്ക്കുന്ന അദ്ധ്യായമാണ് ഗജരാജ അനുസ്മരണമെന്നും അത്ഉൾകൊള്ളണമെന്നും യോഗം അഭിപ്രായപ്പെട്ടു. സാഹിതിപ്രസിഡണ്ട് ബാലൻ വാറണാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ കൺവീനർ പി.ശ്രീ നാരായണൻ വിഷയാവതരണം നടത്തി. ഇ.ജയപ്രകാശ്, ടി. ചന്ദ്രശേഖരൻ ,കെ. മണികണ്ഠൻ, ഷൺമുഖൻ.ടി, എം.പ്രഭാകരൻ, വി.മുരളി, എൻ.പ്രദീപ്. കെ.നാരായണൻ നായർ എന്നിവർ സംസാരിച്ചു..