BEYOND THE GATEWAY

അസംഘടിതരായ പ്രാദേശിക ലേഖകരുടെ സുരക്ഷ ഉറപ്പാക്കണം; I F W J

കൊച്ചി; അസംഘടിതരായ പ്രാദേശിക ലേഖകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഐ എഫ് ഡബ്ലിയു ജെ സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ക്ഷേമനിധി പോലും നിലവിൽ നിഷേധിക്കുന്ന സാഹചര്യമാണ്. വർഷങ്ങളോളം കുറഞ്ഞ വേതനത്തിൽ കരാറടിസ്ഥാനത്തിൽ തൊഴിലെടുക്കുന്ന പ്രാദേശിക ലേഖകർക്ക് മറ്റ് സർക്കാർ സുരക്ഷ യാതൊന്നുമില്ല. ഇതിനൊരു വ്യക്തത വരുത്തണമെന്ന് സംഘടന സർക്കാരിനോട് നിർദ്ദേശിച്ചു. മീഡിയ പ്രവർത്തകരുടെ പ്രതിസന്ധി പരിഹരിച്ചില്ലങ്കിൽ പ്രത്യക്ഷ സമരവുമായി രംഗത്തുവരുമെന്ന് സംഘടന സംസ്ഥാന പ്രസിഡൻ്റ് പ്രേം ജോൺ പറഞ്ഞു.
സംസ്ഥാന ജനറൽ ബോഡി യോഗം എറണാകുളം ജസ്റ്റിസ് വിജിലൻസ് ഫോറം ഓഫീസിൽ ചേർന്നു.74 വർഷമായി സംഘടനാ രംഗത്ത് പ്രവർത്തിക്കുന്ന ഐഎഫ് ഡബ്ള്യു,ജെ യുടെ കേരള സംസ്ഥാന ഭാരവാഹികളെ  തിരഞ്ഞെടുത്തു.

സംസ്ഥാന പ്രസിഡൻ്റായി പ്രേം ജോൺ, ജനറൽ സെക്രട്ടറി ചെമ്പകശേരി ചന്ദ്രബാബു ,ഓർഗനൈസേഷൻ.സെക്രട്ടറിഷമീർ പെരുമറ്റം, വൈസ്. പ്രസിഡൻ്റുമാരായി
അബൂബക്കർ,  രഞ്ജിത് മേനോൻ, എന്നിവരേയുംസെക്രട്ടറിമാരായി എ.പി.ജിനൻ, , കാർത്തിക വൈഖ, റഷീദ് മല്ലശ്ശേരി എന്നിവരും ട്രഷററായി വൃന്ദ വി.നായർ എന്നിവരും ചുമതലയേറ്റു.
വിവിധ ജില്ലകളിൽ സംഘടന വ്യാപനം നടത്തുന്നതിന് രണ്ട് പ്രതിനിധികളെ വീതം ചുമതലപെടുത്തി.

➤ ALSO READ

ഗുരുവായൂർ നെന്മിനി ബലരാമ ക്ഷേത്രത്തില്‍ മെഗാ തിരുവാതിര വർണ്ണാഭമായി

ഗുരുവായൂർ : ദേവസ്വം നെന്മിനി ബലരാമ ക്ഷേത്രത്തില്‍ ബലരാമ ജയന്തി അക്ഷയതൃതീയ മഹോത്സവത്തിന്റെ ഭാഗമായി നടന്ന മെഗാ തിരുവാതിര വർണ്ണാഭമായി. മെഗാ തിരുവാതിര നഗരസഭ ചെയര്‍മാന്‍ എം.കൃഷ്ണദാസ്, ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ....