ഗുരുവായൂർ: ശ്രീ ഗോകുലം പബ്ലിക് സ്കൂൾ ഗുരുവായൂരിൽ ഹിന്ദി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ഹിന്ദി പഠന ക്യാമ്പും . മാഗസിൻ പ്രകാശനവും നടന്നു. യോഗത്തിൽ പ്രിൻസിപ്പാൾ ശ്രീ ശ്രീജിത്ത് തൊണ്ടയാട് അധ്യക്ഷത വഹിച്ചു. ലളിതമായി വാക്യ സംരചന ഹിന്ദിയിൽ എങ്ങനെ നടത്താം എന്നതിനെ ക്കുറിച്ച് ഹിന്ദി വിദ്വാൻ ശ്രീ ശാന്താനന്ദൻ സർ കുട്ടികൾക്ക് ക്ലാസ്സെടുത്തു.
വൈസ് പ്രിൻസിപ്പാൾ ബീജ , ഹിന്ദി വിഭാഗം മേധാവി സോണി സൈജു , പ്രോഗ്രാം കോർഡിനേറ്റർ സിനി സന്തോഷ് , അധ്യാപികമാരായ ഷീജ ബാബു , ജയശ്രീ ചങ്കത്ത് , ഷീജ എം ജി എന്നിവർ ഹിന്ദി ക്ലബിന് നേതൃത്വം നൽകി.