BEYOND THE GATEWAY

ഗുരുവായൂർ ഏകാദശി; ശുചീകരണ പ്രവർത്തികൾ ഏറ്റെടുത്ത് നഗരസഭ

ഗുരുവായൂർ: ഗുരുവായൂർ ഏകാദശി കഴിഞ്ഞ് ദ്രുതഗതിയിൽ നഗരം വൃത്തിയാക്കി ഗുരുവായൂർ നഗരസഭ. ഗുരുവായൂർ ഏകാദശി കഴിഞ്ഞ് ദ്വാദശി ദിനത്തിൽ അതിരാവിലെ മൂന്ന് മണിക്കൂറിനകം നഗരം ക്ലീനാക്കി നഗരസഭ. നൂറോളം ശുചീകരണ വിഭാഗം ജീവനക്കാരും പതിനഞ്ചോളം സിറ്റി സാനിറ്റേഷൻ ജീവനക്കാരും ചേർന്നാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. അഞ്ച് വാഹനങ്ങളിലായി മാലിന്യം നീക്കം ചെയ്തു.

പൊതു ശുചീകരണ പരിപാടി നഗരസഭ ചെയർമാൻ  എം കൃഷ്ണദാസ് ഉത്ഘാടനം ചെയ്തു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എ എം ഷെഫീർ, എ.എസ് മനോജ്, കൗൺസിലർമാരായ കെ.പി.ഉദയൻ , പി .വി.മധുസൂധനൻ, ക്ലീൻ സിറ്റി മാനേജർ കെ.എസ്.ലക്ഷ്മണൻ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പക്ടർമാരായ എസ്.ഹർഷിദ്, സി.കാർത്തിക, വി.എ.ഇംന, തുടങ്ങിയവരും പബ്ലിക് ഹെൽത്ത് ഇൻസ്പക്ടർമാരായ കെ.എസ് നിയാസ്, എംഡി റിജേഷ്, എം.ബി സുബിൻ, സുജിത് കുമാർ, കെ.സി.രശ്മി, കെ.എസ് പ്രദീപ് എന്നിവരും പങ്കെടുത്തതായി നഗരസഭ സെക്രട്ടറി അറിയിച്ചു

➤ ALSO READ

ഗുരുവായൂർ നെന്മിനി ബലരാമ ക്ഷേത്രത്തില്‍ മെഗാ തിരുവാതിര വർണ്ണാഭമായി

ഗുരുവായൂർ : ദേവസ്വം നെന്മിനി ബലരാമ ക്ഷേത്രത്തില്‍ ബലരാമ ജയന്തി അക്ഷയതൃതീയ മഹോത്സവത്തിന്റെ ഭാഗമായി നടന്ന മെഗാ തിരുവാതിര വർണ്ണാഭമായി. മെഗാ തിരുവാതിര നഗരസഭ ചെയര്‍മാന്‍ എം.കൃഷ്ണദാസ്, ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ....