ഗുരുവായൂർ: ഗുരുവായൂർ അയ്യപ്പ ഭജന സംഘത്തിന്റെ ആഭിമുഖ്യത്തിൽ തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ നടന്ന ദേശവിളക്ക് (അയ്യപ്പൻ വിളക്ക്) ഭക്തജന നിറവിൽ ഭക്തി സാന്ദ്രമായി. അന്നദാനത്തിന് ആയിരങ്ങളെത്തി. ദേശത്ത് നിന്ന് ശബരിമലയിലേയ്ക്ക് ( പോകാൻ കഴിയാത്തവർ) ഭക്തർ പ്രാർത്ഥനയോടെ സമർപ്പിക്കുന്ന വിശിഷ്ട സത്യമുദ്ര നിറക്കലോടെ വിളക്ക് ദിനത്തിൽ പ്രഭാതത്തിൽ ആരംഭം കുറിച്ചു.
കേളി, മഹാഗണപതി ഹോമം. അഷ്ടപദി, ദേവ വിഗ്രഹത്തിന്റെയും. ദേവരൂപങ്ങളുടെയും അകമ്പടിയോടെ ഉച്ചപ്പാട്ട് എഴുന്നെള്ളിപ്പ്, എന്നിവക്ക് ശേഷം വൈക്കീട്ട് 6.30ന് ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ നിന്ന് ഗജവീരന്റെയും, നൂറ് കണക്കിന്. താലങ്ങളുടെയും വാദ്യ പ്രതിഭ ശങ്കരപുരം പ്രകാശന്റെ നേതൃത്വത്തിൽ പഞ്ച വാദ്യത്തിന്റെയും, വിളക്ക് പാർട്ടിയുടെയും ദേവസ്വ രൂപങ്ങളുടെ വെളിച്ചപ്പെടലിന്റെയും, ഉടുക്ക് പാട്ടിന്റെയും അകമ്പടിയോടെ തിരുവങ്കിടാചലപതി ക്ഷേത്രത്തിലേക്ക് പാല കൊമ്പ് എഴുന്നെള്ളിച്ച് കിഴക്കെ നടയിലെത്തി മേൽപ്പാലം വഴി രാത്രി 9 മണിക്ക് തിരുവെങ്കിടം ക്ഷേതസന്നിധിയിൽഎത്തി ചേർന്നു.

വിളക്ക് പന്തലിൽ തുടർന്ന് ഗുരുവായൂർ ജയപ്രകാശിന്റെ കേളി, പന്തലിൽപ്പാട്ട്, പാൽ കിണ്ടി എഴുന്നെള്ളിപ്പ്, ആഴിയിൽ നൃത്തം, വെട്ടും തടയും എന്നിവയുമുണ്ടായി വൈക്കീട്ട് 6.30 മുതൽ തിരുവെങ്കിടാചലപതി ക്ഷേത്ര പരിസര വിളക്ക് പന്തലിൽ ഗുരുവായൂർ ജോതി ദാസിന്റെയും സംഘത്തിന്റെയും നേതൃത്വത്തിൽ ഭജന ശീലുകളുമായി ഗാനമഞ്ജരിയും ഉണ്ടായിരുന്നു. മച്ചാട് സുബ്രമണ്യനും സംഘവുമാണ് വിളക്ക് പാർട്ടിക്ക് സാരഥ്യം നൽകിയത്.
കാലത്ത് 11മുതൽ ഉച്ചതിരിഞ്ഞ് 3മണിവരെ നീണ്ട് നിന്ന അന്നദാനത്തിൽ ആയിരങ്ങൾ പങ്കെടുത്തു. മൂന്ന് നേരവും ഗംഭീര അന്നദാനമുണ്ടായിരുന്നു. ദേശ വിളക്കാഘോഷത്തിന് ഭാരവാഹികളായ എം രാധാകൃഷ്ണൻ നായർ എ കെ ദിവാകരൻ നമ്പ്യാർ, ചന്ദ്രൻ ചങ്കത്ത്, രാജു കലാനിലയം, പ്രഭാകരൻ മണ്ണൂർ, ബാലൻ വാറണാട്ട്, കെ പി കരുണാകരൻ, ശിവൻ കണിച്ചാടത്ത്, രാമകൃഷ്ണൻ ഇളയത്, പി ഹരിനാരായണൻ , ശശി അകമ്പടി, എം പി ശങ്കരനാരായണൻ, ദിനു കോഴി കുളങ്ങര, പ്രമോദ് മനയത്ത്, വി. മണികണ്ഠൻ, ശശി വാറണാട്ട്, വിജയകുമാർ അകമ്പടി എന്നിവർ നേതൃത്വം നൽകി