ഗുരുവായൂർ: ചിന്മയ മിഷൻ ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ ഗീതാ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലവിഹാർ സേവക് ശിബിരം നെൻമിനി ഗ്രാമസേവാ സമിതി ഹാളിലും, കോട്ടപ്പടി ദേവീ ദർശൻ ഹാളിലും വെച്ച് ബ്രഹ്മചാരി സുധീഷ്ജിയുടെ നേതൃത്വത്തിൽ നടന്നു. ചടങ്ങിൽ വെച്ച് ഗുരുവായൂർ ഏകാദശിയെ കുറിച്ച് നടത്തിയ ഉപന്യാസ മത്സര വിജയികളെയും പങ്കെടുത്തവരേയും ഉപഹാരങ്ങൾ നൽകി ആദരിച്ചു.
ചടങ്ങുകൾക്ക് പ്രൊഫ.എൻ. വിജയൻ മേനോൻ, സജിത് കുമാർ.സി, എം. അനൂപ്, ഉണ്ണി കൃഷണൻ ഒട്ടാട്ട്, കുഞ്ഞി ശങ്കരമേനോൻ, എം. ഹേമ ടീച്ചർ, ഡോ.സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകി.
