BEYOND THE GATEWAY

സി പി എമ്മിന്റെ അഴിമതി ദുർഭരണത്തിനെതിരെ ബിജെപി ഗുരുവായൂരിൽ  നൈറ്റ് മാർച്ച് നടത്തി..

ഗുരുവായൂർ: വികസന വിരോധികളായ സി പി എമ്മിന്റെ അഴിമതി ദുർഭരണത്തിനെതിരെ ബിജെപി ഗുരുവായൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.ബിജെപി ഗുരുവായൂർ മണ്ഡലം പ്രസിഡൻ്റ് ശ്രീ. അനിൽ മഞ്ചറമ്പത്ത് അദ്ധ്യക്ഷത വഹിച്ചു.. ഗുരുവായൂർ പടിഞ്ഞാറെ നടയിൽ നിന്നും ആരംഭിച്ച മാർച്ചിന് ബിജെപി ജില്ലാ വൈസ് പ്രസിഡൻ്റ് ശ്രീ.ദയാനന്ദൻ മാമ്പുള്ളി ഉദ്ഘാടനം ചെയ്തു.

മഞ്ചുളാൾ പരിസരത്ത് നടന്ന സമാപനയോഗം ബി ജെ പി ജില്ലാ ട്രഷറർ കെ.ആർ അനീഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബിജെപി ചാവക്കാട് മണ്ഡലം പ്രസിഡൻ്റ് കെ.ആർ ബൈജു അഭിവാദ്യമർപ്പിച്ചു.ടി.വി വാസുദേവൻ, കെ.സി രാജു, കെ.ആർ ചന്ദ്രൻ, മനീഷ് കുളങ്ങര, പ്രദീപ് പണിക്കശ്ശേരി, ജിഥിൻ കാവീട്, ദിലീപ് കെ. എസ്, എം.ആർ വിശ്വൻ, ഗണേഷ് ശിവജി, കെ.ജി രാധാകൃഷ്ണൻ, ശ്രീജിത്ത് പള്ളിക്കര, പ്രസന്നൻ വലിയപറമ്പിൽ, സുമേഷ് ഗുരുവായൂർ എന്നിവർ പങ്കെടുത്തു.

➤ ALSO READ

കോട്ടപ്പടി സെന്റ്. ലാസ്സേഴ്സ് ദേവാലയത്തിൽ ഉയിർപ്പ് തിരുന്നാൾ ആചരിച്ചു.

ഗുരുവായൂർ: കോട്ടപ്പടി സെന്റ്. ലാസ്സേഴ്സ് ദേവാലയത്തിൽ രാത്രി 11:30ന് ഉയർപ്പിന്റെ തിരുക്കർമ്മങ്ങൾ ആരംഭിച്ചു. വികാരി റവ ഫാ ഷാജി കൊച്ചുപുരയ്ക്കൽ മുഖ്യ കാർമികത്വം വഹിച്ചു. അസിസ്റ്റന്റ് വികാരി റവ.ഫാ. തോമസ് ഊക്കൻ, റവ...