ഗുരുവായൂർ: ചിന്മയ മിഷന്റെ നേതൃത്വത്തിൽ ഗുരുവായൂർ ഭാഗവതം ഗസ്റ്റ് ഹൗസിൽ ഭഗവദ് ഗീത – ഭാഗവത ശിബിരം (2025 ജനുവരി 1) വൈകീട്ട് 5 ന് സ്വാമിനി സംഹിതാനന്ദജി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു.

സ്വാമി അഭയാനന്ദജി , ബ്രഹ്മചാരി സുധീർ ചൈതന്യജി, ബ്രഹ്മചാരി സുധീഷ്ജി, പ്രൊഫ. എൻ.വിജയൻ മേനോൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് സ്വാമിനി സംഹിതാനന്ദജി സത്സംഗം നടത്തി. ചടങ്ങുകൾക്ക് സജിത് കുമാർ സി, ഡോ.സുരേഷ്, എം. അനൂപ് എന്നിവർ നേതൃത്വം നൽകി. രണ്ടാം തിയതി മുതൽ രാവിലെ 6 ന് തുടങ്ങി രാത്രി 8 വരെ പ്രഭാഷണം, പാരായണം , ധ്യാനം നാമസങ്കീർത്തനം, നാമജപം, ചർച്ച തുടങ്ങി വിവിധ പരിപാടികൾ ഉണ്ടാകും.