BEYOND THE GATEWAY

ദൃശ്യയുടെ “ഭാവഗീതി” പുരസ്ക്‌കാരം പി.ജയചന്ദ്രന് നാളെ സമ്മാനിക്കും..

ഗുരുവായൂർ: ഗുരുപവനപുരിയിൽ കഴിഞ്ഞ നാല് ദശാബ്ദക്കാലമായി പ്രവർത്തന നിരതരായി നൂറോളം സന്നദ്ധ പ്രവർത്തകരുടെ കൂട്ടായ്മയായ “ദൃശ്യ” സാമൂഹ്യ ഇടപെടലിലൂടെയും കലാകായിക സാംസ്ക്കാരിക സേവന മേഖലയിൽ വ്യത്യസ്തമായ പദ്ധതികൾ നടപ്പിലാക്കിയും ഗുരുവായൂരിൽ സാന്നിദ്ധ്യമറിയിച്ചു കൊണ്ട് മുന്നേറുകയാണ്. കഴിഞ്ഞ വർഷം സേവന പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കി തുടർന്ന് വരുന്ന ജീവകാരുണ്യ സുസ്ഥിര കർമ്മ പദ്ധതിയായ ” ജീവനം ” നിരവധി പേർക്ക് ഉപകാരപ്രദമാകും വിധം സൗജന്യ ഡയാലിസിസ് സൗകര്യം ഏർപ്പെടുത്തിയാണ് ഉദ്ഘാടനം ചെയ്തത്.

തുടർന്ന് കിടപ്പ് രോഗികൾക്ക് ആവശ്യമായ ഓക്സിജൻ കോൺസണ്ട്രേറ്ററുകൾ സൗജന്യമായി ഒരുക്കി കൊടുത്തും നിർദ്ധനരായ രോഗികൾക്ക് ചികിൽസാ സഹായം നൽകിയും വിജയകരമായ തുടരുന്നതിൽ ഗുരുവായൂരിലും പുറത്തും ഉള്ള പരമാവുധി അഭ്യുദയ കാക്ഷിംകളായ വ്യക്തികളോടും സ്ഥാപനങ്ങളോടും ഞങ്ങൾ കടപ്പെട്ടിരിക്കുന്നു. ജീവനം പദ്ധതിയുടെ മൂന്നാം ഘട്ടം നടപ്പിലാക്കുന്നതിന് ഞങ്ങൾ തയ്യാറെടുത്തു വരികയാണ്. ഈ ഘട്ടത്തിൽ കൂടുതൽ ഓക്സിജൻ കോൺസണ്ട്രേറ്റ്റുകൾ ഒരുക്കിയും, ഡയാലിസിസ് മെഷീനുകൾ തയ്യാറാക്കിയും നടപ്പിലാക്കുന്നതിനാണ് ദൃശ്യ ലക്ഷ്യമിടുന്നത്. ഇതിൻ്റെ ഭാഗമായി രണ്ട് ഓക്സിജൻ കോൺസണ്ട്രേറ്റ്റുകൾ ഗുരുവായൂർ നഗരസഭയുടെ പ്രൈമറി ഹെൽത്ത് സെൻ്ററുകളുടെ കീഴിലുള്ള പൂക്കോട്, തൈക്കാട് പാലിയേറ്റീവ് വിഭാഗത്തിന് ചടങ്ങിൽ വച്ച് കൈമാറുന്നതാണ്.

സാംസ്ക്കാരിക പരിപാടിയുടെ ഭാഗമായി ഈ വർഷവും വ്യത്യസ്തമായ ഒരു പരിപാടിയുമായാണ് ദൃശ്യ തയ്യാറെടുക്കുന്നത്. മലയാളത്തിൻ്റെ ഭാവഗായകൻ ശ്രീ പി ജയചന്ദ്രന് ദൃശ്യ “ഭാവഗീതി” പുരസ്ക്കാരം നൽകി ആദരിക്കുന്നതിനും അദ്ദേഹം ആലപിച്ച ഗാനങ്ങൾ കോർത്തിണക്കി തൃശൂർ നാദോപാസന ഓർക്കസ്ട്രയുടെ പിന്നണിയോടെ പ്രസിദ്ധ ഗായകരായ ശ്രീ കല്ലറ ഗോപൻ, എടപ്പാൾ വിശ്വൻ, പ്രീത കണ്ണൻ എന്നിവർ പങ്കെടുക്കുന്ന മഞ്ഞലയിൽ മുങ്ങി തോർത്തി എന്ന ദൃശ്യ സംഗീതാവിഷ്ക്കാരം അവതരിപ്പിക്കുകയും ചെയ്യുന്നു.

മേൽ 2 പരിപാടിയുടെയും ഉദ്ഘാടനം 2025 ജനുവരി 4 ശനിയാഴ്ച വൈകീട്ട് 4.30 ന് ഗുരുവായൂർ നഗരസഭ ഇന്ദിരാ ഗാന്ധി ടൗൺ ഹാളിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ നടത്തും. ” ജീവനം ” പദ്ധതിയുടെ മൂന്നാം ഘട്ടം ഉദ്ഘാടനം ബഹു നഗരസഭ ചെയർമാൻ ശ്രീ എം. കൃഷ്ണദാസ് നിർവ്വഹിക്കും. സാംസ്കാരിക പരിപാടിയായ മഞ്ഞലയിൽ മുങ്ങി തോർത്തി പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകൻ ശ്രീ കമൽ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും. മുഖ്യാതിഥിയും മുൻ ചീഫ് സെക്രട്ടറിയും ഗാനരചയിതാവുമായ മലയാള സർവ്വകലാശാല വൈസ് ചാൻസലറുമായ ശ്രീ കെ ജയകുമാർ IAS ഭാവഗായകൻ ശ്രീ ജയചന്ദ്രനെ ഭാവഗീതി പുരസ്ക്കാരം നൽകി ആദരിക്കും. ചടങ്ങിൽ കൊച്ചിൻ ഷിപ്പ് യാർഡ് ചെയർമാൻ – മാനേജിംഗ് ഡയറക്ടർ ശ്രീ മധു എസ് നായർ, പ്രശസ്ത സംഗീത നിരൂപകൻ ശ്രീ രവി മേനോൻ, കേരള പ്രവാസികാര്യ ക്ഷേമ ബോർഡ് ചെയർമാനും സംഗീതാസ്വാദകനുമായ ശ്രീ കെ.വി അബ്ദുൾ ഖാദർ Ex MLA , പ്രമുഖ വ്യവസായി ഡോ വി വിജയകുമാർ, വാർഡ് കൗൺസിലർ ശ്രീ കെ.പി എ റഷീദ് തുടങ്ങിയവർ വിശിഷ്ടാതിഥികളായിരിക്കും.പരിപാടി സൗജന്യ പാസ്സ് മൂലം നിയന്ത്രിച്ചിട്ടുള്ളതാണ്.

ശ്രീ പി ജയചന്ദ്രൻ  മലയാളത്തിൻ്റെ ഭാവഗായകൻ, മലയാള ഗാനശാഖയിലെ വേറിട്ട ശബ്ദത്തിൻ്റെ ഉടമ 1944 ൽ എറണാകുളം ജില്ലയിലെ രവിപുരത്ത് രവിവർമ്മ കൊച്ചനിയൻ തമ്പുരാൻ്റെയും പാലിയത്ത് സുഭദ്ര കുഞ്ഞമ്മയുടെയും 5 മക്കളിൽ മൂന്നാമൻ. 1973 ൽ തൃശൂർ സ്വദേശിയായ ലളിതയെ വിവാഹം ചെയ്തു. ലക്ഷ്മി, ദിനനാഥ് എന്നിവർ മക്കളാണ്. സംസ്ഥാന സ്കൂൾ കലോൽസവങ്ങളിൽ മൃദംഗ വായന, ലളിത ഗാനം എന്നിവയിൽ നിരവധി പുരസ്ക്കാരങ്ങൾ നേടി തുടങ്ങിയ കലാജീവിതം 1958 ലെ യുവജനോത്സവത്തിൽ മികച്ച ക്ലാസിക്കൽ ഗായകനുള്ള പുരസ്ക്കാരം സമകാലീനായ ശ്രീ യേശുദാസിന് ലഭിച്ചപ്പോൾ മൃദംഗ വായനയിൽ പുരസ്ക്കാരം ശ്രീ ജയചന്ദ്രനാണ് ലഭിച്ചത്. ഒരു തവണ മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്ക്കാരം നേടിയ ശ്രീ ജയചന്ദ്രൻ 5 തവണ കേരള സംസ്ഥാന അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്. 2001 ൽ സ്വരലയ കൈരളി യേശുദാസ് അവാർഡ് നൽകി ആദരിച്ചു. 2021ൽ ജെ.സി ഡാനിയേൽ പുരസ്ക്കാരം നേടിയ ഇദ്ദേഹം മലയാളം തമിഴ് തെലുങ്ക്, കന്നഡ ഹിന്ദി ഭാഷകളിലായി നിരവധി സിനിമാ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. എക്കാലവും മലയാളികൾ ഇഷ്ടപ്പെടുന്ന മഞ്ഞലയിൽ മുങ്ങി തോർത്തി എന്ന് തുടങ്ങുന്ന ഗാനം അനശ്വരമാക്കിയ ശ്രി പി ജയചന്ദ്രനെ മലയാളത്തിൻ്റെ ഭാവഗായകനെ ദൃശ്യ ഭാവഗീതി പുരസ്ക്കാരം നൽകി ആദരിക്കുന്നു

പത്രസമ്മേളത്തിൽ ദൃശ്യ ഭാരവാഹികളായ പ്രസിഡണ്ട് കെ കെ ഗോവിന്ദദാസ്, വൈസ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത്, സെക്രട്ടറി ആർ രവികുമാർ, ട്രഷറർ വി.പി ആനന്ദൻ, ചീഫ് കോർഡിനേറ്റർ പി ശ്യാംകുമാർ , കോർഡിനേറ്റർ എം.ശശികുമാർ, മീഡിയ കമ്മറ്റി ചെയർമാൻ വി.പി ഉണ്ണികൃഷ്ണൻ, കൺവീനർ ആർ ജയകുമാർ എന്നിവർ പങ്കെടുത്തു

➤ ALSO READ

കോട്ടപ്പടി സെന്റ്. ലാസ്സേഴ്സ് ദേവാലയത്തിൽ ഉയിർപ്പ് തിരുന്നാൾ ആചരിച്ചു.

ഗുരുവായൂർ: കോട്ടപ്പടി സെന്റ്. ലാസ്സേഴ്സ് ദേവാലയത്തിൽ രാത്രി 11:30ന് ഉയർപ്പിന്റെ തിരുക്കർമ്മങ്ങൾ ആരംഭിച്ചു. വികാരി റവ ഫാ ഷാജി കൊച്ചുപുരയ്ക്കൽ മുഖ്യ കാർമികത്വം വഹിച്ചു. അസിസ്റ്റന്റ് വികാരി റവ.ഫാ. തോമസ് ഊക്കൻ, റവ...