ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രനഗരിയിലെ മാലിന്യ സംസ്കരണം പൂർണ്ണ പരാജയമാണെന്നാരോപിച്ച് കൊണ്ട് CPM ഭരിക്കുന്ന ഗുരുവായൂർ നഗരസഭ കമ്മിറ്റിക്കെതിരെ ബിജെപി ഗുരുവായൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസിന് മുന്നിൽ നിൽപ്പ് സമരം നടത്തി. മഹിളാമോർച്ച സംസ്ഥാന പ്രസിഡൻ്റ് സി നിവേദിത ഉദ്ഘാടനം ചെയ്തു.
ബിജെപി ഗുരുവായൂർ ഏരിയ പ്രസിഡൻ്റ് മനീഷ് കുളങ്ങര അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ശോഭാ ഹരി നാരായണൻ ആമുഖ പ്രഭാഷണം നടത്തി. ബിജെപി ഗുരുവായൂർ മണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ചറമ്പത്ത് ആശംസ പ്രസംഗം നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി ടി വി വാസുദേവൻ നന്ദി പറഞ്ഞു, മണ്ഡലം വൈസ് പ്രസിഡൻ്റ് മോഹനൻ ഈച്ചിത്തറ, ജിഷാദ് ശിവൻ, പ്രദീപ് പണിക്കശ്ശേരി, ദീപക് തിരുവെങ്കിടം, പ്രസന്നൻ വലിയ പറമ്പിൽ, ദിലീപ് ഘോഷ്, സുമേഷ് ഗുരുവായൂർ, മനോജ് പൊന്നുപറമ്പിൽ, സൂരജ് താമരയൂർ, ഉണ്ണികൃഷ്ണൻ ആലുക്കൽ, കാമരാജ് അയിനിക്കൽ, വിജിത്ത് പുക്കയിൽ എന്നിവർ പങ്കെടുത്തു