ഗുരുവായൂർ: ജനുവരി 1 മുതൽ 7വരെ ശുചിത്വ മാലിന്യ ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി ഗുരുവായൂർ നഗരസഭയുടെ വിവിധ വാർഡുകളിൽ നടന്ന വലിച്ചെറിയൽ വിരുദ്ധ വാരാചരണം ശുചിത്വ സന്ദേശറാലിയോടെ സമാപിച്ചു.
നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ഫ്ലാഗ് ഓഫ് ചെയ്തു. വൈസ് ചെയർ പേർസൺ അനീഷ്മ ഷനോജ്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേർസൺമാരായ എ എം ഷഫീർ, ഷൈലജ സുധൻ, എ എസ് മനോജ്, ബിന്ദു അജിത് കുമാർ, ക്ലീൻ സിറ്റി മാനേജർ കെ.എസ് ലക്ഷ്മണൻ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പക്ടർമാരായ എസ് ഹർഷിദ്, ഇംന എന്നിവർ നേതൃത്വം വഹിച്ചു. കൗൺസിലർമാർ, ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂൾ എൻ എസ് എസ് വിദ്യാർത്ഥികൾ, ഹരിത കർമ്മ സേനാംഗങ്ങൾ തുടങ്ങി വിവിധ മേഖലകളിലുള്ളവർ റാലിയിൽ പങ്കെടുത്തതായി ഗുരുവായൂർ നഗരസഭ സെക്രട്ടറി അറിയിച്ചു.