BEYOND THE GATEWAY

മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ മഹാരുദ്ര യജ്ഞത്തിൻ്റെ ഭാഗമായുള്ള സെമിനാർ തുടങ്ങി.

ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടന്നു വരുന്ന മഹാരുദ്ര യജ്ഞത്തിൻ്റെ ഭാഗമായി നടത്തിവരാറുള്ള ദേശീയ സെമിനാറിന് തുടക്കം കുറിച്ചു. മമ്മിയൂർ ദേവസ്വം ചെയർമാൻ ജി കെ പ്രകാശൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ സെമിനാർ ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ മൂന്ന് ദേശീയ സെമിനാറുകളിൽ അവതരിപ്പിച്ച വിവിധ വിഷയങ്ങൾ പുസ്തകമാകിയതിൻ്റെ പ്രകാശന കർമ്മം രാധ്യകൃഷ്ണൻ മാസ്റ്റർ കാക്കശ്ശരി ശ്രീകൃഷ്ണ കോളേജ് സംസ്കൃതം പ്രൊഫസർ ഇ കെ സുധക്ക് നൽകി നിർവഹിച്ചു. ഡോ സരിത മഹേശ്വരൻ പുസ്തകപരിചയം നടത്തി. മമ്മിയൂർ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ഷാജി എൻ, സെമിനാർ കോ-ഓർഡിനേറ്റർ ഡോ സി എം നീലകണ്ഠൻ, ട്രസ്റ്റി ബോർഡ് മെമ്പർമാരായ കെ കെ ഗോവിന്ദ് ദാസ്, കെ കെ വിശ്വനാഥൻ, കെ ജ്യോതി ശങ്കർ തുടങ്ങിയവർ സംസാരിച്ചു. 300 രൂപ നിരക്കിൽ പുസ്തകം ദേവസ്വത്തിൽ നിന്നും ലഭിക്കുന്നതാണ്.

➤ ALSO READ

ചാവക്കാട് താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടം; ശിലാസ്ഥാപനം മന്ത്രി വീണ ജോർജ്ജ് നിർവ്വഹിച്ചു.

ചാവക്കാട്: താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയിൽ 10.8 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന കാഷ്വാലിറ്റി കോംപ്ലക്സ് കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ്  നിര്‍വ്വഹിച്ചു. ചാവക്കാട് താലൂക്ക് ആശുപത്രിയുടെ സമഗ്ര വികസനം സാധ്യമാക്കിക്കൊണ്ട് നബാര്‍ഡ്...