BEYOND THE GATEWAY

ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ 9 അധ്യാപക ഒഴിവ്; 2698 അപേക്ഷകൾ, പരീക്ഷ ജനുവരി12 ന്

ഗുരുവായൂർ : ദേവസ്വം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പത് സ്ഥിരം അധ്യാപക തസ്തികയിലേക്കു അപേക്ഷ സമർപ്പിച്ചത് 2698 ഉദ്യോഗാർത്ഥികൾ. നിയമനത്തിനുള്ള എഴുത്ത് പരീക്ഷ ജനുവരി പന്ത്രണ്ട് ഞായറാഴ്ച തൃശൂരിൽ നടക്കും.

ദേവസ്വം എസ് കെ എച്ച് എസ് എസിൽ ഒഴിവുള്ള ഹൈസ്ക്കൂൾ ടീച്ചർ (ഹിന്ദി -ഒഴിവ് – രണ്ട് ), സോഷ്യൽ സയൻസ് (ഒഴിവ് – ഒന്ന് ), മലയാളം ( ഒഴിവ് – ഒന്ന് ), യു.പി.സ്കൂൾ ടീച്ചർ ( ഒഴിവ്- 5 ) എന്നീ തസ്തികയിലെ സ്ഥിരം നിയമനത്തിന് 2024 മേയിലാണ് അപേക്ഷ ക്ഷണിച്ചത്.

അവസാന തീയതിയായ ജൂൺ പത്തിനകം 2698 അപേക്ഷകൾ ലഭിച്ചു യു പി സ്കൂൾ ടീച്ചർ തസ്തികയിലേക്ക് 1958 ഉദ്യോഗാർത്ഥികൾ അപേക്ഷിച്ചിട്ടുണ്ട്. ഹൈസ്ക്കൂൾ ടീച്ചർ (ഹിന്ദി) തസ്തികയിലേക്ക് 165, ഹൈസ്ക്കൂൾ ടീച്ചർ ( മലയാളം) – 201, ഹൈസ്ക്കൂൾ ടീച്ചർ (സോഷ്യൽ സയൻസ്) – 374 എന്നിങ്ങനെയാണ് ലഭിച്ച മറ്റു അപേക്ഷകരുടെ എണ്ണം. നിയമനത്തിനുള്ള എഴുത്തുപരീക്ഷ നടത്തുന്നതിനുള്ള ചുമതല എൽ ബി എസ് സെൻ്ററിനാണ്. എഴുത്തുപരീക്ഷ 2025 ജനുവരി 12 ന് തൃശൂരിൽ വെച്ച് നടത്തും. 

ഉദ്യോഗാർത്ഥികൾക്കുള്ള അഡ്മിറ്റ് കാർഡ്

https:/lbsedp.centre.in/first.php

എന്ന ലിങ്കിൽ ലഭ്യമാണ്. അഡ്മിറ്റ് കാർഡ് ലഭിക്കാത്തവർ ദേവസ്വം ഓഫീസുമായി ബന്ധപ്പെടണം. ഫോൺ – 0487-2556280, 2556335, 2556346 Extn. – 247,248,249. ഇ മെയിൽ – devaswom.guruvayur@gmail.com

➤ ALSO READ

മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ മഹാരുദ്ര യജ്ഞത്തിൻ്റെ ഭാഗമായുള്ള സെമിനാർ തുടങ്ങി.

ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടന്നു വരുന്ന മഹാരുദ്ര യജ്ഞത്തിൻ്റെ ഭാഗമായി നടത്തിവരാറുള്ള ദേശീയ സെമിനാറിന് തുടക്കം കുറിച്ചു. മമ്മിയൂർ ദേവസ്വം ചെയർമാൻ ജി കെ പ്രകാശൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ...