BEYOND THE GATEWAY

ബ്രദേഴ്സ് ക്ലബ്ബിന്റെ കുടുംബ സംഗമം എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു.

ഗുരുവായൂർ: തിരുവെങ്കിടം കൊടയിൽ കമ്മ്യൂണിറ്റി ഹാളിൽനടന്ന ചടങ്ങിൽ ക്ലബ്ബ് പ്രസിഡണ്ട് ബാലൻ വാറണാട്ട് അദ്ധ്യക്ഷത വഹിച്ചു. കൊച്ചു പ്രായത്തിൽ തന്നെ വയനിലിൻ വിസ്മയം തീർത്ത ഗുരുവായൂരിന്റെ സ്വന്തം കലാകാരി ഗംഗ ശശിധരനെ സംഗമത്തിൽ അനുമോദിച്ചു. ഗുരുവായൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ  സി പ്രേമാനന്ദ കൃഷ്ണൻ ഉപഹാര സമർപ്പണം നിർവഹിച്ചു. ഗംഗ ശശിധരന്റെ വേറിട്ട വയലിൻ പ്രകടനവും ഉണ്ടായിരുന്നു.

സൈക്കോളജിസ്ററും ക്ലബ്ബ് രക്ഷാധികാരിയുമായ ആശ സുരേഷ്, ക്ലബ്ബ് സെക്രട്ടറി രവികുമാർ കാഞ്ഞുള്ളി, നഗരസഭ പ്രതിപക്ഷ നേതാവ് കെ പി ഉദയൻ, കൗൺസിലർമാരായ വി കെ സുജിത്ത്, സുബിതാ സുധീർ, മറ്റു സംഘടന സാരഥികളായ പി വി .മുഹമ്മദ്‌ യാസിൻ, പി ഐ ലാസർ, കെ ടി സഹദേവൻ, എം എസ് എൻ മേനോൻ, വിനോദ് കുമാർ അകമ്പടി, മേഴ്സി ജോയ്, കെ നന്ദകുമാർ, വി ബാലകൃഷ്ണൻ നായർ, പി മുരളീധര കൈമൾ, രാജീവ് മോഹനൻ, മുരളി പൈക്കാട്ട്, ശശി വാറണാട്ട്, ചന്ദ്രൻ ചങ്കത്ത്, അഡ്വ ബിന്ദു കണിച്ചാടത്ത്, ജോയ്സി, എന്നിവർ സംസാരിച്ചു.

സ്റ്റീഫൻ ജോസ്, രഘു മൂത്തേടത്ത്, ജിഷോ പുത്തൂർ, രമ്യ വിജയകുമാർ, രാജു പട്ടത്തയിൽ, ആന്റോ നീലങ്കാവിൽ, വി സുനിൽകുമാർ, ഹിമ അനിൽ, എ കലാവതി, മുരളി അകമ്പടി, പ്രസീദ പ്രശാന്ത്, റീജീയ വിൻസന്റ്, ശശി അകമ്പടി, സി മായാവതി, മഞ്ജു രവീന്ദ്രൻ, മിഗ്നേഷ് മിക്കി, ധന്യ ചങ്കത്ത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

➤ ALSO READ

ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ 9 അധ്യാപക ഒഴിവ്; 2698 അപേക്ഷകൾ, പരീക്ഷ ജനുവരി12 ന്

ഗുരുവായൂർ : ദേവസ്വം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പത് സ്ഥിരം അധ്യാപക തസ്തികയിലേക്കു അപേക്ഷ സമർപ്പിച്ചത് 2698 ഉദ്യോഗാർത്ഥികൾ. നിയമനത്തിനുള്ള എഴുത്ത് പരീക്ഷ ജനുവരി പന്ത്രണ്ട് ഞായറാഴ്ച തൃശൂരിൽ നടക്കും. ദേവസ്വം എസ്...