BEYOND THE GATEWAY

തിരുപ്പതി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും 4 മരണം; നിരവധി പേര്‍ക്ക് പരിക്ക്

തിരുപ്പതി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് 4 മരണം. വൈകുണ്ഠ ഏകാദശി ദര്‍ശന കൂപ്പണ്‍ വിതരണത്തിനിടെയാണ് അപകടമുണ്ടായത്. കൂപ്പണ്‍ വിതരണ കൗണ്ടറിന് മുന്നിലേക്ക് ആളുകള്‍ തള്ളിക്കയറുകയായിരുന്നു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ഏകദേശം ഒന്‍പത് മണിയോടെയാണ് ദുരന്തമുണ്ടാകുന്നത്. ക്ഷേത്രത്തിന് സമീപം തയ്യാറാക്കിയ ടിക്കറ്റ് കൗണ്ടറില്‍ ആണ് അപകടം. ആളുകള്‍ കൂട്ടത്തോടെ കൂപ്പണ്‍ വാങ്ങാന്‍ ഇടിച്ചുകയറുകയായിരുന്നു. വരി തെറ്റിച്ചതിനെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കം ഉന്തിലും തള്ളിലേക്ക് കലാശിക്കുകയായിരുന്നു.

ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ഉത്സവമായത് കൊണ്ട് തന്നെ വന്‍ ഭക്തജനത്തിരക്ക് ഉണ്ടായിരുന്നു. ഒന്‍പത് കൗണ്ടറുകളാണ് ക്ഷേത്രത്തില്‍ ഇതുമായി ബന്ധപ്പെട്ട് സജ്ജീകരിച്ചിരുന്നത്. പല ക്യൂകളിലും 5000തില്‍ അധികം പേര്‍ ഉണ്ടായിരുന്നു. രാവിലെ മുതല്‍ ഇതേ തിരക്കായിരുന്നു. ടിക്കറ്റ് എടുത്ത് കൂപ്പണ്‍ കിട്ടിയാല്‍ മാത്രമേ ദര്‍ശം സാധ്യമാകു എന്നതിനാല്‍ തിരക്ക് കൂടുതല്‍ ആയിരുന്നു.

➤ ALSO READ

ചാവക്കാട് ജനുവരി 12 ഞായറാഴ്ച സൗജന്യ മെഡിക്കൽ കാരവൻ ക്യാമ്പ്.

ചാവക്കാട് : ശാന്തി ഭവൻ പാലിയേറ്റീവ് ആശുപത്രിയും ചാവക്കാട് മർച്ചന്റ്സ് അസോസിയേഷനും സംയുക്തമായി ജനുവരി 12ന് സൗജന്യ മെഡിക്കൽ കാരവൻ ക്യാമ്പ് സംഘടിപ്പിക്കും. ഞായറാഴ്ച രാവിലെ 9 മുതൽ 12 വരെ ചാവക്കാട്...