ഗുരുവായൂർ: ജീവ ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ ജീവ സൈക്കിൾ കൂട്ടത്തിന്റെ സഹകരണത്തോടെ തീരുർ നല്ലജീവന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ 18 വർഷമായി നടക്കുന്ന സൈക്കിൾ യാത്രാ
വാരത്തോടനുബന്ധിച്ച് ഡോക്ടർ പി എ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ നടത്തുന്ന സൈക്കിൾ യാത്ര ഗുരുവായൂരിൽ എത്തിയപ്പോൾ റോഡ് നിറയെ സൈക്കിളുകൾ കണ്ടത് നാട്ടുകാർക്ക് കൗതുകമായി.
ഗുരുവായൂർ നഗരസഭ പ്രതിനിധികളും, ജീവ കുടുംബാംഗങ്ങളും ചേർന്ന് മഞ്ജുളാൽ പരിസരത്തുനിന്ന് ആനയിച്ച് ടൗൺ ഹാളിന് മുന്നിൽ വർണ്ണാഭമായ സ്വീകരണം ഒരുക്കി. ജീവ ഗുരുവായൂർ വൈസ് പ്രസിഡണ്ട് കെ യു കാർത്തികേയൻ അധ്യക്ഷത വഹിച്ച സ്വീകരണ യോഗം, ഗുരുവായൂർ നഗരസഭ വൈസ് ചെയർമാൻ അനിഷ്മ സനോജ് ഉദ്ഘാടനം ചെയ്തു. ജീവ സെക്രട്ടറി ശിവദാസൻ പി സ്വാഗതം പറഞ്ഞു. കോ-ഓഡിനേറ്റർ അഡ്വക്കേറ്റ് രവി ചങ്കത്ത് ആമുഖ പ്രസംഗം നടത്തി. നഗര സഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ എം ഷെഫീർ,
കൗൺസിലർമാരായ ശോഭ ഹരിനാരായണൻ, കെ പി എ റഷീദ്, ചേമ്പർ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് പി വി മുഹമ്മദ് യാസിൻ, മമ്മിയൂർ ദേവസ്വം ചെയർമാൻ ജി കെ പ്രകാശൻ, പി ഐ സൈമൺ മാസ്റ്റർ, അസ്‌ക്കർ കൊളമ്പൊ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
സൈക്കിളോട്ടോത്സവത്തിൽ പങ്കെടുത്ത് ഒന്നും, രണ്ടും, മൂന്നും സ്ഥാനം നേടിയവർക്ക്
മൊമെന്റോയും, പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റും നൽകി. സൈക്കിൾ ഉപജീവനമായി ജോലി ചെയ്ത് ജീവിക്കുന്ന എൻ കെ ജേക്കബിനെയും ആദരിച്ചു. മികച്ച സേവനത്തിനുള്ള ആദരവ്, ഗുരുവായൂർ എൻ ആർ ഐ അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗം അസ്ക്കർ കൊളമ്പൊ ഏറ്റുവാങ്ങി .
സാജൻ ആളൂർ, ആലക്കൽ രാധാകൃഷ്ണൻ, മുരളീധര കൈമൾ, ഷംസുദ്ദീൻ, അബ്ദുൽ വഹാബ്, പ്രതാപൻ, സന്ധ്യാ ഭരതൻ, സുനിത ടീച്ചർ, മിനി കാർത്തികേയൻ തുടങ്ങിയവർ നേതൃത്വം നൽകിയ ചടങ്ങിന്, ജീവ ട്രഷറർ പീതാംബരൻ നന്ദി പറഞ്ഞു.