ഗുരുവായൂർ ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിലെ ഉത്സവം കൊടിയേറി.

ഗുരുവായൂർ: ഗുരുവായൂർ ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിലെ ഉത്സവം 2025 ജനുവരി 11 ന് കൊടിയേറി. ജനുവരി 11 മുതൽ 16 വരെയാണ് ഉത്സവം. 14ന് ഉത്സവബലി, 15ന് പള്ളിവേട്ട, 16ന് ആറാട്ടോടു കൂടി ഉത്സവം കൊടിയിറങ്ങും. ക്ഷേത്രം തന്ത്രി ദിനേശൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാട് കൊടി ഉയർത്തി. ക്ഷേത്രം ഊരാളൻ ബ്രഹ്മശ്രീ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, കൃഷ്ണജിത്ത് നമ്പൂതിരി, ക്ഷേത്രം മേൽശാന്തി കെ പി ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. 

ശ്രീ പാർത്ഥസാരഥി ക്ഷേത്രം ട്രസ്റ്റീ ബോർഡ് ചെയർമാൻ പി ശങ്കുണ്ണിരാജ്, ട്രസ്റ്റി ബോർഡ് മെംബർമാരായ ഗോപാലകൃഷ്ണൻ നായർ, എ കെ രാധാകൃഷ്ണൻ, സി എസ് സുരേഷ്ബാബു, കെ പി സുനിൽകുമാർ എക്സിക്യൂട്ടീവ് ഓഫീസർ രഞ്ജിത്ത് ആർ എസ്, ക്ഷേത്ര ജീവനക്കാർ, ഭക്തജനങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.  എല്ലാ ഭക്തജനങ്ങളുടെയും സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന് ട്രസ്റ്റീ ബോർഡ് ചെയർമാൻ പി ശങ്കുണ്ണി രാജ് അഭ്യർത്ഥിച്ചു.

➤ ALSO READ

ഗുരുവായൂർ ക്ഷേത്രം ഭണ്ഡാരം തീപിടുത്തം: സുരക്ഷാ വീഴ്ച അന്വേഷിക്കും – ദേവസ്വം.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം ശ്രീകോവിൽ മേൽക്കൂരയിൽ വെൽഡിങ്ങ് പ്രവൃത്തിക്കിടെ തീപ്പൊരി വീണ് ഭണ്ഡാരത്തിലെ നോട്ടുകൾ കത്തിയ സംഭവത്തിൽ സുരക്ഷാ വീഴ്ച അന്വേഷിക്കും. അതിനായായി പോലീസിന് കത്ത് നൽകാൻ തീരുമാനിച്ചതായി ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.  കത്തിനശിച്ച...