ഗുരുവായൂർ: അഡ്വ വി ബാലറാം സ്‌മാരക ചാരിറ്റബിൾ ട്രസ്റ്റിന്റെ സ്മൃതി പുരസ്കാരം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുൻ എം പി ടി എൻ പ്രതാപന് സമർപ്പിച്ചു. ട്രസ്റ്റ് പ്രസിഡന്റ് സി എ ഗോപപ്രതാപൻ്റെ അദ്ധ്യക്ഷതയിൽ ഗുരുവായൂർ അർബൻ ബാങ്ക് ഹാളിൽ നടന്ന അഡ്വ വി ബലറാം അനുസ്‌മരണ സമ്മേളന സദസ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്‌തു. 50001/-രൂപയും പ്രശസ്‌തി പത്രവും ടി എൻ പ്രതാപനു സമർപ്പിച്ചു.
അനുസ്മരണ സമ്മേളനത്തിൽ മുൻ ഡി സി സി പ്രസിഡൻ്റ് ജോസ് വളളൂർ, മലപ്പുറം യു ഡി എഫ് ചെയർമാൻ പി ടി അജയ് മോഹൻ, മുൻ യു ഡി എഫ് ചെയർമാൻ ജോസഫ് ചാലിശ്ശേരി, മുൻ എം.എൽ.എ അനിൽ അക്കരെ, മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി എച്ച്.റഷീദ്, കെ പി സി സി സെക്രട്ടറിമാരായ സ സി ശ്രീകുമാർ, എ പ്രസാദ്, മമ്മിയൂർ ദേവസ്വം പ്രസിഡൻ്റ് ജി കെ പ്രകാശൻ, തടാകം കുഞ്ഞുമുഹമ്മദ് ഹാജി, എം വി ഹൈദ്രാലി, അരവിന്ദൻ പല്ലത്ത്, ഇർഷാദ് ചേറ്റുവ, സുനിൽ കാര്യാട്ട്, കെ ജെ ചാക്കോ, നളിനാക്ഷൻ ഇരട്ടപ്പുഴ, പി ഗോപാലൻ, കെ പി ഉദയൻ, ആർ രവി കുമാർ, പി വി ബദറുദ്ദീൻ. വി കെ ജയരാജ്, പാലിയത്ത് ശിവൻ, ഒ കെ ആർ മണികണ്ഠൻ, നിഖിൽ ജി കൃഷ്‌ണൻ, ഹമീദ് ഹാജി, എച്ച് എം നൗഫൽ, കെ വി സത്താർ, പി കെ ജമാലുദ്ദീൻ എന്നിവർ പ്രസംഗിച്ചു.