BEYOND THE GATEWAY

ഉത്സവം ഭംഗിയാക്കാൻ നേതൃത്വം നൽകിയ പോലീസ് ഉദ്യോഗസ്ഥർക്ക് നാട്ടുകാരുടെ സ്നേഹോപഹാരം

ഗുരുവായൂർ: നാരായണംകുളങ്ങര ഭഗവതി ക്ഷേത്രത്തിലെ മകരപ്പത്ത് ഉത്സവത്തിൻ്റെ ക്രമസമാധാന ചുമതല ഭംഗിയായി നിർവഹിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് നാട്ടുക്കാരുടെ സ്നേഹാദരവ്.  

സൗഹൃദാന്തരീക്ഷത്തില്‍ ഉത്സവം വിജയകരമാക്കിയതിന്  അസ്സി പോലീസ് കമ്മീഷണർ  കെ എം ബിജു, ഗുരുവായൂർ ടെമ്പിൾ സ്റ്റേഷൻ എസ് എച് ഒ അജയ്കുമാര്‍ ജി എന്നിവര്‍ ഉൾപ്പെട്ട പോലീസ് സംഘത്തേയാണ്  തട്ടകം താമരയൂരിൻ്റെ നേതൃത്വത്തിൽ ഗുരുവായൂർ ടെമ്പിള്‍ പോലീസ് സ്റ്റേഷനിലെത്തി ഉപഹാരം നല്‍കി ആദരിച്ചത്. തട്ടകം താമരയൂർ പ്രസിഡൻ്റ് രഘുനാഥ്  താഴിശേരി, ഹാഷിം മമ്മിയൂര്‍, ഫഹദ്, സിബീഷ്, ദിനേശ്, നന്ദന്‍ ആറ്റൂര്‍, ഗോപന്‍ മമ്മിയൂര്‍ സന്നിഹിതരായി.

➤ ALSO READ

പൈതൃക പുരസ്‌കാരം കക്കാട് രാജപ്പന്‍ മാരാര്‍ക്ക് സമ്മാനിച്ചു.

ഗുരുവായൂർ: ലോക പൈതൃക ദിനത്തോടനുബന്ധിച്ച് പൈതൃകം ഗുരുവായൂരിന്റെ നേതൃത്വത്തില്‍ നഗരസഭ ഇ എം എസ് സ്ക്വയിൽ നടന്ന കുടുംബ സംഗമവും സമാദരണ സദസ്സും  കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ പത്മശ്രീ മട്ടന്നൂര്‍...