BEYOND THE GATEWAY

ഗുരുവായൂർ ദേവസ്വത്തിൽ റിപ്പബ്ലിക് ദിനാഘോഷം.

ഗുരുവായൂർ: രാജ്യത്തിൻ്റെ ഏഴുപത്തിയാറാമത് റിപ്പബ്ലിക് ദിനം ഗുരുവായൂർ ദേവസ്വം സമുചിതമായി ആഘോഷിച്ചു. ഞായറാഴ്ച രാവിലെ എട്ടു മണിക്ക് ദേവസ്വം കാര്യാലയമായ ശ്രീപത്മത്തിന് മുന്നിൽ ചെയർമാൻ ഡോ വി കെ വിജയൻ ദേശീയ പതാക ഉയർത്തി. തുടർന്ന് അദ്ദേഹം റിപ്പബ്ലിക് ദിന സന്ദേശം നൽകി. ദേവസ്വം സുരക്ഷാ വിഭാഗത്തിലെ വിമുക്ത ഭടൻമാരുടെ പരേഡിൽ ചെയർമാൻ അഭിവാദ്യം സ്വീകരിച്ചു.  

ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ, ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർമാരായ ടി രാധിക, എം രാധ, ഹെൽത്ത് സൂപ്പർവൈസർ ഡോ എം എൻ രാജീവ്, മറ്റു ജീവനക്കാർ എന്നിവർ സന്നിഹിതരായി. ദേവസ്വം സെക്യൂരിറ്റി സൂപ്പർ വൈസർ സുബ്രഹ്മണിയാണ് വിമുക്ത ഭടൻമാരുടെ പരേഡിനെ നയിച്ചത്. ദേവസ്വത്തിലെ വിവിധ സ്ഥാപനങ്ങളിലും റിപ്പബ്ലിക് ദിനാഘോഷ ഭാഗമായി ദേശീയ പതാക ഉയർത്തി.

➤ ALSO READ

ഗുരുവായൂർ ക്ഷേത്രം ഭണ്ഡാരം തീപിടുത്തം: സുരക്ഷാ വീഴ്ച അന്വേഷിക്കും – ദേവസ്വം.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം ശ്രീകോവിൽ മേൽക്കൂരയിൽ വെൽഡിങ്ങ് പ്രവൃത്തിക്കിടെ തീപ്പൊരി വീണ് ഭണ്ഡാരത്തിലെ നോട്ടുകൾ കത്തിയ സംഭവത്തിൽ സുരക്ഷാ വീഴ്ച അന്വേഷിക്കും. അതിനായായി പോലീസിന് കത്ത് നൽകാൻ തീരുമാനിച്ചതായി ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.  കത്തിനശിച്ച...