ആലപ്പുഴ: ആലപ്പുഴ കലവൂർ ശ്രീ മാരൻകുളങ്ങര ദേവീ ക്ഷേത്രത്തിൽ നടക്കാനിരിക്കുന്ന 42-ാമത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്ര വേദിയിൽ 2025 ഏപ്രിൽ 03 വ്യാഴാഴ്ച ഉച്ചക്ക് 3 മണിക്ക് പതിനാറായിരത്തിയെട്ട് ഗോപികമാരുടെ സംഗമം നടക്കും.
ചടങ്ങിൽ ഗുരുവായൂരപ്പന്റെ പ്രിയ ചിത്രകാരൻ നന്ദൻ പിള്ള തത്സമയം ഗോപികമാരുടെ ഓമനക്കണ്ണനെ വരയ്ക്കുന്നു. ഏപ്രിൽ 3 മുതൽ 14 വരെ നടക്കുന്ന സത്രത്തിൽ നൂറിൽപ്പരം ആചാര്യന്മാർ, ഭാഗവത പണ്ഡിതർ, സന്ന്യാസി ശ്രേഷ്ഠർ ആദ്ധ്യാത്മിക വിദ്വൽ സദസ്സിൽ പങ്കെടുക്കും.
ഡോ അലക്സാണ്ടർ ജേക്കബ്, ഐപിഎസ്, കെ ജയകുമാർ ഐഎഎസ്, എസ് ശ്രീജിത്ത് ഐപിഎസ്, മുല്ലക്കര രത്നാകരൻ, കെ സുരേഷ് ബാബു കൂത്തുപറമ്പ്, ഡോ സരിത അയ്യർ,
ഡോ എം ജി ശശിഭൂഷൻ, ഡോ എം എം ബഷീർ, ജി സുധാകരൻ, ഡോ പൂജപ്പുര കൃഷ്ണൻ നായർ, ശരത് എ ഹരിദാസൻ, പറവൂർ ജ്യോതിസ്, ഡോ വി അച്യുതൻ കുട്ടി,ഗുരുവായൂർ, സി പി നായർ ഗുരുവായൂർ, എ കെ ബി നായർ കോഴിക്കോട്, ഡോ മണ്ണടി ഹരി, ഡോ ലക്ഷ്മി ശങ്കർ, പ്രൊഫ ഇന്ദുലേഖ നായർ, ഡോ ഷൈനി മുരളീധരൻ, ശ്രീ അച്യുത ഭാരതി സ്വാമി തുടങ്ങി പ്രമുഖരായ വ്യക്തികൾ 12 ദിവസങ്ങളിലായി പങ്കെടുക്കുന്നു.
കെ സി വേണുഗോപാൽ എം പി, ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ കടിയക്കോൽ കൃഷ്ണൻ നമ്പൂതിരി തുടങ്ങിയവർ മുഖ്യ രക്ഷാധികാരികളാണ്