ഗുരുവായൂർ: ഗുരുവായൂർ ഉത്സവം നാലാം ദിവസമായ ഇന്ന് (വ്യാഴാഴ്ച ) 22,000 പേർ പ്രസാദ ഊട്ടിൽ പങ്കെടുത്തതായി അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ പറഞ്ഞു . ഇന്ന് ക്ഷേത്രോത്സവത്തിന്റെ ഭാഗമായ കഞ്ഞി കുടിക്കാന്‍ മുന്‍ ദേവസ്വം ചെയർമാനും യു.ഡി.എഫ് ജില്ല ചെയര്‍മാനും മുന്‍ എം.എല്‍ എ യുമായ ടി.വി. ചന്ദ്രമോഹനും സിനിമാ നടൻ ദേവനും എത്തി.
വെള്ളിയാഴ്ച പ്രസാദ ഊട്ടിനും പകർച്ചക്കുമായി 85 ചാക്ക് മട്ട അരിയും 80 ചാക്ക് മുതിരയും ആണ് ആദ്യഘട്ടത്തിൽ ഉപയോഗിക്കുന്നത് , തിരക്ക് കൂടുകയാണെങ്കിൽ അരി നൂറു ചാക്ക് വരെയാകും . രസ കാളൻ തയ്യാറാക്കാനായി 2000 നാളികേരവും 7500 ലിറ്റർ തൈരും ആദ്യ ഘട്ടത്തിൽ ഉപയോഗിക്കുക . പ്രാദേശിക പാൽ കമ്പനി നൽകുന്ന തൈര് വേണ്ടത്ര ഗുണ നിലവാരം ഇല്ലാത്തതിനാൽ വെള്ളിയാഴ്ച് മുതൽ മിൽമ തൈര് ആണ് ഉപയോഗിക്കുന്നത് .