BEYOND THE GATEWAY

വാദ്യ വിദ്വാൻ ഗുരുവായൂർ കൃഷ്ണകുമാറിന് ഗുരുപവനപുരിയുടെ ആദരം.. 

നാല് പതിറ്റാണ്ടിലേറെയായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍  വാദ്യസേവ നിര്‍വ്വഹിക്കുന്ന മേളം, തായമ്പക കലാകാരൻ ഗുരുവായൂർ കൃഷ്ണകുമാറിന് വീരശൃംഗല സമർപ്പിച്ചു. ആചാര-അനുഷ്ഠാനശ്രേഷ്ഠ മഹിമകളും , വാദ്യകുലപതിമാരും, കലാകാര പ്രതിഭകളും സംഗമിച്ചവേദിയിൽ ഗുരുവായൂർ ക്ഷേത്ര വാദ്യ അടിയന്തര പ്രവർത്തിയിൽ അരനൂറ്റാണ്ടിലേക്ക് പ്രവേശിക്കുന്നപ്രതിഭയും,വാദ്യ പ്രവീണുമായ ഗുരുവായൂർ കൃഷ്ണകുമാറിന് 60ന്റെ നിറവിലെത്തിയ ആഹ്ലാദം കൂടി പകർന്ന് ഗുരുപവനപുരി വീരശൃംഗല നൽകി സമാദരിച്ചു.

ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ദീപോ ജ്വലനം കുറിച്ച് സമാരംഭിച്ച സദസ്സിൽ ഗുരുവായൂർ ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് വാദ്യതാളമേള അകമ്പടിയിൽആദ്ധ്യാത്മിക-ആനന്ദ. അസുലഭശ്രേഷ്ഠ നിറസമൃദ്ധിയിൽവീരശൃംഗല സമ്മാനിച്ച്സമർപ്പിച്ചു .

വാദ്യകുലപതിമാരായ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ, പെരുവനം കുട്ടൻ മാരാർ, കല്ലൂർ രാമൻകുട്ടി മാരാർ, കിഴക്കൂട്ട് അനിയൻ മാരാർ എന്നിവർ വിശിഷ്ട മഹനീയ സാന്നിദ്ധ്യവുമായി പങ്ക് ചേർന്നു. ശബരിമല . ഗുരുവായൂർ തുടങ്ങി വിവിധ ക്ഷേത്രങ്ങളിലെ തന്ത്രിമാർ , മുൻ മേൽശാന്തിമാർ ,ഓതിക്കൻമാർ, വാദ്യ രംഗത്തെ ഗുരുസ്ഥാനീയർ എന്നിവരെ വേളയിൽ ഗുരുവന്ദനം നടത്തി കൃഷ്ണകുമാർ അനുഗ്രഹ വച്ചസ്സുകൾഏറ്റുവാങ്ങി.ആർ.നാരായണൻ ജി.കെ.പ്രകാശൻ ,കെ.പി.ഉദയൻ ,ബാലൻ വാറണാട്ട് വി.പി.ഉണ്ണികൃഷ്ണൻ , കല്ലൂർ ഉണ്ണികൃഷ്ണൻ , മണികണ്ഠ വാരിയർ ,കെ.ഗോവിന്ദൻ നമ്പൂതിരി, എന്നിവർ അനുമോദന പ്രസംഗങ്ങൾ നടത്തി. കൃഷ്ണകുമാർ മറുപടി പ്രസംഗവും നിർവഹിച്ചു സോപാന സംഗീതം, തിരുവാതിര കളി, തുടങ്ങി സ്നേഹ വിരുന്നുo ഉണ്ടായിരുന്നു. മമ്മിയൂർകൈലാസം ഹാളിൽആചാര-അനുഷ്ഠാന ഗുരുഭൂതന്മാർ, വാദ്യം തൊട്ട് വിവിധ കലകളിലെ പ്രതിഭാധനനന്മാർ, സംഘടനാ സാരഥികൾ, ക്ഷേത്ര സമിതി സാരഥികൾ, ഉദ്യോഗസ്ഥ മേധാവികൾ എന്ന് വേണ്ട ഗുരുപവനപുരി ഒന്നായി അണിച്ചേർന്നതിങ്ങി നിറഞ്ഞ മഹത്തരവേളയിലാണ് , വേദിയിലാണ് പ്രൗഢ ഗംഭീരമായ വീരശൃംഗല സമർപ്പണവും , സ്നേഹാദരസദസ്സും മതിവരുവോളം ആത്മീയ,ആനന്ദ, ആഹ്ലാദ, അഭിമാന സത്ത പകർന്ന്നൽകിഒരുക്കപ്പെട്ടത്. ഗുരുവായൂർ ഗോപൻ മാരാർ, നന്ദകുമാർ മാരാർ, ഗിരിജ പരിയാരത്ത്, കൃഷ്ണപ്രിയ , രാഹുൽ , ലക്ഷ്മി പ്രിയ, സുധരാജൻ, പ്രസന്ന പരമേശ്വരൻ , ജോതി ശ്രീകുമാർ ,ശ്രീകുമാർ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

➤ ALSO READ

ഗുരുവായൂർ ദേവസ്വം നിയമനത്തിൽ 50% പ്രാദേശിക പരിഗണന നൽകണം; കെ പി ഉദയൻ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിലേക്ക് കെ ഡി ആർ ബി നിയമനം നടത്തുമ്പോൾ 50% പ്രാദേശിക പരിഗണന നൽകി നാട്ടുകാർക്ക് സംവരണം നൽകണമെന്ന് കോൺഗ്രസ് പ്രവർത്തകനും, ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവുമായ കെ പി...