BEYOND THE GATEWAY

ഗുരുവായൂർ ദേവസ്വം നിയമനത്തിൽ 50% പ്രാദേശിക പരിഗണന നൽകണം; കെ പി ഉദയൻ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിലേക്ക് കെ ഡി ആർ ബി നിയമനം നടത്തുമ്പോൾ 50% പ്രാദേശിക പരിഗണന നൽകി നാട്ടുകാർക്ക് സംവരണം നൽകണമെന്ന് കോൺഗ്രസ് പ്രവർത്തകനും, ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവുമായ കെ പി ഉദയൻ അഭിപ്രായപ്പെട്ടു.

മറ്റു ദേവസ്വം ബോർഡുകളിൽ ഭരണ സമിതിയിലേക്കു പോലും അതാതു പ്രദേശങ്ങളിലുള്ളവർക്കേ  അവസരം ഉള്ളൂ എന്നത് നില നിൽക്കേ ഗുരുവായൂർ ക്ഷേത്രത്തിലെ ആചാരങ്ങളും ചടങ്ങുകളും ഐതിഹ്യങ്ങളും നേരിട്ടറിഞ്ഞ ജീവനക്കാർ ഉണ്ടാവുക എന്നത് കാര്യങ്ങൾ സുതാര്യമായി മുന്നോട്ടു കൊണ്ടുപോകുവാൻ നിയമനങ്ങളിൽ പ്രാദേശിക പരിഗണന നൽകേണ്ടത് അത്യാവശ്യമാണ്.

ഇപ്പോൾ ഗുരുവായൂർ ദേവസ്വത്തിലേക്ക് ജീവനക്കാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട വിജ്ഞാപനം ഇറക്കിയിട്ടുള്ളതിൽ ഗവൺമെന്റ് നിയമ ഭേദഗതി വരുത്തണമെങ്കിൽ അതു ചെയ്ത് ഉത്തരവിറക്കേണ്ടതാണ്.

മുൻപ് കെ ഡി ആർ ബി  നടത്തിയ നിയമനങ്ങളിൽ ദൂരസ്ഥലങ്ങളിലുള്ളവർ നിയമനം ലഭിച്ച ശേഷം ജോലി വേണ്ടന്നു വച്ചു പോയ കാര്യങ്ങൾ കൂടി പരിശോധിക്കുമ്പോൾ ഗുരുവായൂരും പരിസര പ്രദേശങ്ങളിലും ഉള്ളവർക്ക് പ്രത്യേക പരിഗണന നൽകി നിയമനം നൽകുന്നതായിരിക്കും അഭികാമ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരള മുഖ്യമന്ത്രി, ദേവസ്വം വകുപ്പു മന്ത്രി, കെ ഡി ആർ ബി  ചെയർമാൻ & ഭരണസമിതി, ഗുരുവായൂർ ദേവസ്വം ചെയർമാൻ & ഭരണ സമിതിയംഗങ്ങൾ എന്നിവർക്കും നിവേദനം നൽകുമെന്ന് കെ പി ഉദയൻ പറഞ്ഞു.

➤ ALSO READ

ശതാബ്ദി നിറവിൽ ഗാന്ധിയൻ കൃഷ്ണേട്ടന് ആദരം ഏപ്രിൽ 5ന് ഗുരുവായൂരിൽ

ഗുരുവായൂർ: പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യ സമരത്തിലെ സജീവ പങ്കാളിയുമായിരുന്ന വലിയ പുരക്കൽ കൃഷ്ണേട്ടന് ഈ വരുന്ന ഏപ്രിൽ 1ന് 100 വയസ്സ് തികയുകയാണ്. കൃഷ്ണേട്ടനെ അദ്ദേഹത്തിൻ്റെ ശതാബ്ദി വേളയിൽ ആദരിക്കുന്നതിന് ഗുരുവായൂർ -...