BEYOND THE GATEWAY

ഗുരുവായൂർ ക്ഷേത്രം ഭണ്ഡാരം തീപിടുത്തം: സുരക്ഷാ വീഴ്ച അന്വേഷിക്കും – ദേവസ്വം.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം ശ്രീകോവിൽ മേൽക്കൂരയിൽ വെൽഡിങ്ങ് പ്രവൃത്തിക്കിടെ തീപ്പൊരി വീണ് ഭണ്ഡാരത്തിലെ നോട്ടുകൾ കത്തിയ സംഭവത്തിൽ സുരക്ഷാ വീഴ്ച അന്വേഷിക്കും. അതിനായായി പോലീസിന് കത്ത് നൽകാൻ തീരുമാനിച്ചതായി ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു. 

കത്തിനശിച്ച നോട്ടുകളുടെ  കണക്കെടുപ്പ് പൂർത്തിയാകുന്നു. സംഭവം അന്വേഷിച്ച ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ നൽകിയ റിപ്പോർട്ട് പ്രകാരം പതിനയ്യായിരത്തോളം രൂപയാണ് പൂർണമായും കത്തി നശിച്ചത്.  ഭാഗികമായി കത്തി നശിച്ച തുക തിട്ടപ്പെടുത്തി വരുന്നതേയുള്ളു. ഭണ്ഡാരം എണ്ണൽ പൂർത്തിയാകുമ്പോൾ ഇതു സംബന്ധിച്ച് കൃത്യമായ വിവരം ലഭ്യമാകുമെന്ന് ദേവസ്വം അറിയിച്ചു.

➤ ALSO READ

അർഹരായവർക്ക് വിഷു സദ്യയും വിഷു കൈനീട്ടവും നൽകി ചേംബർ ഓഫ് കോമേഴ്സ്

ഗുരുവായൂർ ചേംബർ ഓഫ് കോമേഴ്സിന്റെ ആഭിമുഖ്യത്തിൽ വിശക്കുന്ന വയാറിനൊരു പൊതി ചോറ് എന്ന ജീവകാരുണ്യപദ്ധതിയുടെ ഭാഗമായി വിഷുദിനത്തിൽ വിഷു സദ്യയും വിഷുകൈനീട്ടവും ഏകദേശം മുന്നൂറിലേറെ ആളുകൾക്ക് നൽകി. ഗുരുവായൂർ നഗരസഭ ചെയർമാൻ എം...