ഗുരുവായൂർ: വികസന പ്രവർത്തനങ്ങളുടെ റിപ്പോർട്ടും, വിഷു കൈനീട്ടവുമായി വീടുകളിലെത്തി ഗുരുവായൂർ നഗരസഭയിലെ 27-ാം വാർഡ് കൗൺസിലർ വി കെ സുജിത്ത്.
വാർഡിലെ എല്ലാ കുടുംബങ്ങൾക്കും കൗൺസിലറുടെ കൈനീട്ടമായി ക്ലോക്കും സമ്മാനിച്ചു. സിനിമ- സീരിയൽ നടി രശ്മി സോമൻ ഉദ്ഘാടനം നിർവഹിച്ചു. കൗൺസിലർ വി കെ സുജിത് അധ്യക്ഷത വഹിച്ച ചടങ്ങിൽ, നവതിയുടെ നിറവിലെത്തിയ ചാലക്കൽ ജെയിംസ് മാസ്റ്ററെ പൊന്നാട ചാർത്തി ആദരിച്ചു.
കോ-ഓഡിനേറ്റർ ബാലൻ വാറണാട്ട് ആമുഖ പ്രസംഗം നടത്തി. ശശി വാറണാട്ട്, പി ഐ ലാസർ, വി ബാലകൃഷ്ണൻ നായർ, മേഴ്സി ജോയ്, വി മോഹൻദാസ്, മുരളി വടക്കൂട്ട്, വിജയലക്ഷ്‌മി എന്നിവർ സംസാരിച്ചു. മികച്ച വികസന പദ്ധതികളാണ് കഴിഞ്ഞ അഞ്ച് വർഷക്കാലയളവിൽ നടപ്പാക്കിയതെന്നും വാർഡിൽ നിന്നും നല്ല പിന്തുണ ലഭിച്ചുവെന്നും കൗൺസിലർ സുജിത്ത് പറഞ്ഞു. കൃഷ്ണകുമാർ, രവികൃഷ്ണൻ, സോമൻ, രാജി, പ്രേമ, ഗീത, സുമ, ഉഷ, ചന്ദ്രശേഖരൻ, ബാലചന്ദ്രൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.