ഗുരുവായൂർ: കോട്ടപ്പടി സെന്റ്. ലാസ്സെഴ്സ് ദേവാലയത്തിൽ ദുഃഖ വെളളിയുടെ ചടങ്ങുകൾ രാവിലെ 6 ന് ആരംഭിച്ചു. പീഡാനുഭവ ചരിത്രം, ദിവ്യബലി, ദിവ്യകാരുണ്യ ആരാധന , കുരിശ് ചായ്ക്കൽ എന്നി ചടങ്ങുകൾക്ക് അസിസ്റ്റന്റ് വികാരി റവ ഫാ തോമസ് ഊക്കൻ മുഖ്യ കാർമ്മികത്വം വഹിച്ചു.
ഉച്ചയക്ക് 1 മണിക്ക് പുത്തർ പാന പാരായണ മത്സരം, 3 മണിക്ക് കരുണ കൊന്ത തുടർന്ന് കുരിശിന്റെ വഴി തമ്പുരാർ പടി, മമ്മിയൂർ, പുന്നത്തൂർ റോഡ് വഴി പള്ളിയിലേക്ക് നടന്ന പരിഹാര പ്രദീക്ഷണത്തിൽ നൂറ് കണക്കിന് വിശ്വാസികൾ പങ്കെടുത്തു. റവ ഫാ ബിജു പനങ്കുളo സമാപന സന്ദേശം നൽകി. ദുഃഖശനി രാവിലെ ദിവ്യബലിക്ക് ശേഷം പുതുജലം ആശീർവദിച്ച് നൽകും.
ചടങ്ങുകൾക്ക് ട്രസ്റ്റിമാരായ പോളി കെ പി, സെബി താണിക്കൽ,ബാബു വി കെ, ഡേവിസ് സി കെ, കുടുംബ കൂട്ടായ്മ കൺവീനർ ബിജു മുട്ടത്ത്, പി ആർ ഒ ജോബ് സി ആഡ്രൂസ് എന്നിവർ നേതൃത്വം നൽകി.